Wednesday, June 10, 2026
spot_img
HomeKERALAവിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോറിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 10-ന് പ്രത്യേക തീവണ്ടി അനുവദിച്ചു.

വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോറിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 10-ന് പ്രത്യേക തീവണ്ടി അനുവദിച്ചു.

വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോറിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 10-ന് പ്രത്യേക തീവണ്ടി അനുവദിച്ചു. എഗ്മോറിൽനിന്ന് രാത്രി 11.55-ന് തിരിക്കുന്ന വണ്ടി (06115) പിറ്റേന്ന് വൈകീട്ട് ആറിന് തിരുവനന്തപുരം നോർത്തിലെത്തും. തിരുവനന്തപുരം നോർത്തിൽനിന്ന് 15-ന് ഉച്ചയ്ക്കുശേഷം 3.45-ന് പുറപ്പെടുന്ന തീവണ്ടി (06116) പിറ്റേന്ന് രാവിലെ 11.45-ന് ചെന്നൈയിലെത്തും. വണ്ടിയിൽ നാല് ത്രി ടിയർ കോച്ചുകൾ, 10 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും. പെരമ്പൂർ, തിരുവള്ളൂർ, ആർക്കോണം, കാട്പാഡി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments