വണ്ടാനം മെഡിക്കല്‍ കോളജിൽ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഷാഫി പറമ്പിൽ എംപി. ഉഷ എന്ന സഹോദരിയുടെ അല്ല ,പിണറായി സർക്കാരിന്റെ എക്സറേയാണിതെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഷാഫി പറഞ്ഞു. സിപിഐഎം ഭരണത്തിലെ ആരോഗ്യ വകുപ്പിൻ്റെ ചിഹ്നം; അരിവാൾ കത്രിക നക്ഷത്രമെന്നും ഷാഫി കുറിച്ചു.


