പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികളുടെ പഠനം ലളിതമാക്കാൻ പുതിയ സോഫ്റ്റ്‌വേർ ഒരുങ്ങുന്നു ഇതിനായി പ്രശസ്ത സ്വതന്ത്ര സോഫ്റ്റ്വേർ സംരംഭമായ ജികോംപ്രിസിന്റെ സഹകരണത്തോടെ പ്രത്യേക ഐടി ഉള്ളടക്കം വികസിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ‘കൈറ്റ്’ തയ്യാറെടുപ്പ് തുടങ്ങി.
കാഴ്ച, കേൾവി പരിമിതർക്കുവേണ്ടിയുള്ള ദൃശ്യ-ശ്രവണ പഠനരീതി നിലവിലുണ്ടെങ്കിലും ബൗദ്ധികവെല്ലുവിളി നേരിടുന്നവരെ പഠിപ്പിക്കൽ ദുഷ്‌കരമാണ്. ഇതു ലളിതമാക്കാനാണ് ഹൈസ്കൂൾവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് കംപ്യൂട്ടർ ഗെയിമുകളിലൂടെ പഠനം സാധ്യമാക്കാനായി സവിശേഷ സോഫ്റ്റ്‌വേർ ഒരുക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വേർ രംഗത്തെ പ്രമുഖനായ ഫ്രഞ്ച് ഗ്രാഫിക്‌സ് ആർട്ടിസ്റ്റ് ടിമോത്തെ ജിയറ്റ് ഈയിടെ കേരളം സന്ദർശിച്ചിരുന്നു. അപ്പോൾ നടത്തിയ കൂടിക്കാഴ്ചയിലാണ് കേരള സിലബസിന് അനുയോജ്യമായ രീതിയിൽ സോഫ്റ്റ്വേർ വികസിപ്പിക്കാൻ ജി-കോംപ്രിസിന്റെ സഹകരണം ഉറപ്പായതെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത്
പറഞ്ഞു.
പ്രൈമറി ക്ലാസുകാർക്കായി കൈറ്റ് തയ്യാറാക്കിയ ‘കളിപ്പെട്ടി’-ഐടി പാഠപുസ്തകത്തിൽ അവലംബിച്ചിട്ടുള്ളത് ജികോംപ്രിസ് സോഫ്റ്റ്‌വേറാണ്.
രണ്ടുമുതൽ 10 വരെ പ്രായമുള്ള കുട്ടികൾക്ക് അക്കം, അക്ഷരം, ശാസ്ത്രം, ഭൂമിശാസ്ത്രം, വായന തുടങ്ങിയ വിവിധശേഷികൾ കളികളിലൂടെ പഠിപ്പിക്കാൻ പര്യാപ്തമാണ് ഇരുനൂറോളം ഗെയിമുകളുള്ള ജികോംപ്രിസ് സോഫ്റ്റ്വേർ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പാഠഭാഗങ്ങൾ ഓരോ കുട്ടിയുടെയും ശേഷിയനുസരിച്ച് പഠിക്കാൻപാകത്തിൽ വിവിധ കളികളിലൂടെ രൂപകല്പനചെയ്തതാണ് പുതിയ പദ്ധതി. ക്ലാസ് മുറിയിൽ ഇന്റർനെറ്റ് ആവശ്യമില്ലാതെ പഠിപ്പിക്കാമെന്നതാണ് ഈ സോഫ്റ്റ് വേറിന്റെ പ്രത്യേകത.
സവിശേഷതകൾ


