Saturday, March 7, 2026
spot_img
HomeBRAKEING NEWSഭരണത്തുടർച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയെ എങ്ങനെനശിപ്പിക്കുമെന്നത് ബംഗാളിൽ കണ്ടതാണെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്.

ഭരണത്തുടർച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയെ എങ്ങനെനശിപ്പിക്കുമെന്നത് ബംഗാളിൽ കണ്ടതാണെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്.

ഭരണത്തുടർച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയെ എങ്ങനെ
നശിപ്പിക്കുമെന്നത് ബംഗാളിൽ കണ്ടതാണെന്ന് യൂത്ത്
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്.
കേരളത്തിലും അതിന്റെ എല്ലാ ലക്ഷണങ്ങളും
കണ്ടുതുടങ്ങിയെന്നും പകുതി സംഘിവൽക്കരിച്ച
സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ നയം
എന്താകണമെന്ന് തീരുമാനിക്കാനുളള സ്വാതന്ത്ര്യം
ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
പോലും എടുത്തു തുടങ്ങിയത് ആ നാശത്തിന്റെ
സൂചനയാണെന്നും ഒ ജെ ജനീഷ് പറഞ്ഞു. യൂത്ത്
കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
യൂത്ത് പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് യൂണിഫോമിലെ നക്ഷത്രവും
സിപിഐഎമ്മിന്റെ കൊടിയിലെ നക്ഷത്രവും
ഒരുപോലെയാണെന്ന് കരുതുന്ന ഉദ്യോഗസ്ഥരുണ്ടെന്നും
അത് അങ്ങനെയല്ലെന്ന് അവർക്ക് വൈകാതെ
മനസിലാകുമെന്നും ഒ ജെ ജനീഷ് പറഞ്ഞു.
പേരാമ്ബ്രയിൽ ഷാഫി പറമ്ബിൽ എംപിക്കും
യുഡിഎഫ് പ്രവർത്തകർക്കും നേരെ ആക്രമണം
അഴിച്ചുവിട്ട പൊലീസ് സംഘർഷം വ്യാപിപ്പിക്കാനാണ്
ശ്രമിച്ചതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ
സെക്രട്ടറി വി പി ദുൽഖിഫിനെ അന്യായമായാണ്
പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയതെന്നും
അദ്ദേഹം ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments