Saturday, May 16, 2026
spot_img
HomeLATEST NEWSകോയമ്‌ബത്തൂരിൽ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേരെ അറസ്റ്റു ചെയ്ത് തമിഴ്നാട്...

കോയമ്‌ബത്തൂരിൽ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേരെ അറസ്റ്റു ചെയ്ത് തമിഴ്നാട് പോലിസ്.

കോയമ്‌ബത്തൂരിൽ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേരെ അറസ്റ്റു ചെയ്ത് തമിഴ്നാട് പോലിസ്.
പോലിസുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് ശിവഗംഗ സ്വദേശികളായ സതീഷ്, കാർത്തിക്, കാളീശ്വരൻ എന്നിവർ പിടിയിലായത്. സതീഷും കാർത്തിക്കും സഹോദരങ്ങളാണ്.
കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പോലിസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ കോയമ്ബത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പോലിസ് കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതാണെന്നാണ് പോലിസ് പറയുന്നത്. കൈയ്ക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് എംബിഎ വിദ്യാർഥിനിയായ 19കാരിയെ മൂവർ സംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. കോയമ്ബത്തൂർ വിമാനത്താവളത്തിനു സമീപം രാത്രി 11 മണിക്ക് വൃന്ദാവൻ നഗറിൽ ആൺസുഹൃത്തുമായി കാറിൽ ഇരിക്കുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ കാറിന്റെ ചില്ല് കർത്ത ശേഷം യുവാവിനെ വാൾ കൊണ്ടു വെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഘം ചെയ്യുകയായിരുന്നു. പരിക്കേറ്റ ആൺസുഹൃത്ത് വിവരം പോലിസിനെ അറിയിക്കുകയും തുടർന്നു നടത്തിയ തിരച്ചിലിൽ നാലു മണിയോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കോയമ്‌ബത്തൂർ വിമാനത്താവളത്തതിൽ നിന്ന് ഒരു കിലോമീറ്റർ മാറിയുള്ള സ്വകാര്യ കോളേജിനു സമീപമായിട്ടാണ് പെൺകുട്ടിയെ നഗ്നയായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ പ്രതികൾ ക്രൂര പീഡനത്തിന് ഇരയാക്കിയെന്ന് പോലിസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments