ഓപ്പറേഷൻ സൈഹണ്ട് (CY HUNT)
തൃശൂർ സിറ്റിയിൽ പിടികൂടിയത് 13 പ്രതികളെ ,
ജനങ്ങൾ കൂടുതൽ കരുതിയിരിക്കണമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ.
ഓൺലൈൻ മുഖേനയുള്ള സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളെ തടയിടാനും കുറ്റാവാളികളെ കണ്ടെത്തുന്നതിനുമായുള്ള സംസ്ഥാനത്തൊട്ടാകെ നടത്തിയ സൈ ഹണ്ടിൻെറ ഭാഗമായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പി എസിൻെറ നിർദ്ദേശത്തിൽ അഡീഷണൽ സൂപ്രണ്ട് ഷീൻ തറയിൽ, ഡിസ്റ്റ്ട്രിക്റ്റ് ക്രൈം ബ്യൂറോ അസിസ്റ്റൻറ് കമ്മീഷണർ സജു ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനും, സൈബർ സെല്ലും സംയുക്തമായി വിവിധ സ്റ്റേഷനുകളിലെ പോലീസുദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ പരിശോധനകളിൽ 13 പ്രതികളെയാണ് തൃശൂർ സിറ്റി പോലീസ് പിടികൂടിയത്. 9 പ്രതികളെ റിമാൻറ് ചെയ്തു. റെയ്ഡിൻെറ ഭാഗമായി 10 കേസുകളാണ് റെജിസ്റ്റർ ചെയ്തത്.
സൈബർ ഓപ്പറേഷൻ ഹെഡ്ക്വോട്ടേഴ്സിൽ നിന്നുള്ള നിർദ്ദേശാനുസരണമാണ് 30.10.202 നടത്തിയ റെയ്‌ഡ് ആരംഭിച്ചത്. തൃശൂർ സിറ്റിയിൽ 30.10.2025 തിയതി രാവിലെ 06.00 മണി മുതൽ പുലർച്ചെ 03.00 വിവിധ സ്റ്റേഷൻ പരിധികളിലായി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും, തൃശൂർ സിറ്റി സൈബർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് 18 ടീമുകളായി തിരിഞ്ഞ് 27 റെയ്‌ഡ് നടത്തുകൾ നടത്തി. പരിശോധനകളിൽ 15 മൊബൈൽ ഫോണുകൾ, 2 SIM, 8 ചെക്ക് ബുക്ക്, 2 ചെക്ക് ലീഫ്, 8 പാസ് ബുക്ക്, 6 ATM Card എന്നിവ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ഓൺ ലൈനിലൂടെ ആളുകളെ വഞ്ചിച്ച് പണം തട്ടിയെടുക്കുന്ന Trading, FedEx, Online Job, മുതലായ തട്ടിപ്പുകളിലൂടെ നേടിയ പണം പിൻവലിക്കുന്നതിനായി (withdrawl) ആളുകളിൽ നിന്നും അക്കൗണ്ടുകൾ വാടകയ്ക്ക് എന്ന വ്യാജേന വാങ്ങിക്കുകും, ഓരോ Withdrawal നും കമ്മീഷൻ നൽകി അക്കൗണ്ടിൽ നിന്നും ചെക്ക്, ATM മുതലായവ ഉപയോഗിച്ച് പണം പിൻവലിപ്പിച്ച് കുറ്റവാളികൾക്ക് എത്തിച്ച് കൊടുക്കുന്ന തരത്തിലുള്ള തട്ടിപ്പുകളാണ് വ്യാപകമായ പരിശോധനകളിലൂടെ കണ്ടെത്തി പിടികൂടിയത്.
Cy-Hunt ൻറെ ഭാഗമായി നടത്തിയ റെയ്‌ഡിലെ പ്രതികളെ അറസ്റ്റു ചെയ്ത കേസുകളിൾ Mule Account കളുടെ ഉടമകൾ, ചെക്ക് Withdrawal, ATM Withdrawal, എന്നിവനടത്തി പണം പിൻവലിച്ചവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർ പണം നൽകിയവരെ കുറിച്ചും അന്വേഷിച്ചുവരുന്നു. ഒരു ദിവസം കോടികളാണ് തട്ടിപ്പിലൂടെ നഷ്ടമാകുന്നത്. തട്ടിപ്പുകാർ കേരളത്തിനു പുറത്തുനിന്നും കേരളത്തിലെ അക്കൌണ്ടിലൂടെ പണം പിൻവലിക്കുകയാണ് ചെയ്തുവരുന്നത്. പരാതിക്കാരിൽ അധികവും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരായതിനാൽ വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
നിലവിൽ തൃശൂർ സിറ്റിയിൽ നിന്നും സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ നിന്നുമായി 2025 വർഷത്തിൽ നഷ്ടപ്പെട്ട് പോയിട്ടുള്ള 34,60,56,333/- രൂപയിൽ നിന്നും 4,18,54,445/-രൂപ കൃത്യമായ അന്വേഷണത്തിലൂടെ റീഫണ്ട് ചെയ്ത് നൽകിയിട്ടുണ്ട്. ഒക്ടോബർ മാസത്തിൽ മാത്രം 26,35,122/- തുകയാണ് കണ്ടെത്തി പരാതിക്കാർക്ക് തിരികെ വാങ്ങി നൽകിയിട്ടുള്ളത്.
സാധാരണക്കാരായ പൊതുജനങ്ങളെ കമ്മീഷൻ പോലുള്ള മോഹന വാഗ്ദാനങ്ങൾ നൽകി അവരുടെ അക്കൗണ്ടുകൾ വാങ്ങി കുറ്റകരമായ സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാർ ചെയ്തു വരുന്നത്. ഇതിൽ യുവാക്കളും കുട്ടികളും മാത്രമല്ല 50 വയസ്സിനു മുകളിലുള്ളവരും കൂടുതലായി തട്ടിപ്പുകൾക്ക് ഇരയാകുന്നു എന്നതും കണ്ടുവരുന്നു.
ഫെയ്ക്ക് ട്രേഡിങ്ങ് ആപ്പുകളിലൂടെ കൂടുതൽ ലാഭം നൽകാമെന്നു വിശ്വസിപ്പിച്ചും, വിശ്വസ്ത ആപ്പുകളുടെ പേരിൽ തന്നെ വ്യാജ ആപ്പുകൾ ഉണ്ടാക്കിയും അല്ലാതേയും, 50 വയസ്സിനു മുകളിലുള്ളവരെ ഏതെങ്കിലും അന്വേഷണ ഏജൻസിയുടെ യൂണിഫോമിലോ െഎ ഡി കാർഡിലൂടേയോ ഡിജിറ്റൽ അറസ്റ്റ് എന്ന പേരിലുമാണ് കൂടുതൽ തട്ടിപ്പുകൾ നടന്നുവരുന്നത്.
സൈബർ കുറ്റവാളികൾ സ്വന്തം അക്കൗണ്ട് ഉപയോഗിക്കാതെ മറ്റൊരാളുടെ അക്കൗണ്ടും SIM ഉം, ഫോൺ നമ്പറുകളും മറ്റുമാണ് ഉപയോഗിക്കുന്നത് അതുകൊണ്ട് പൊതുജനങ്ങൾ ഇത്തരം കാര്യങ്ങളിൾ ബോധവാൻമാരായിരിക്കേണ്ടതും, അക്കൗണ്ട്, SIM, ഫോൺ നമ്പറുകൾ എന്നിവ മറ്റൊരാൾക്കും കൈമാറരുതെന്നും ഫ്രോഡ് തരത്തിലുളള പണം അക്കൗണ്ടിൽ വന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പ്രസ്തുത വിവരം അടുത്തുളള പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതുമാണെന്നും ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപെട്ടാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പരിൽ വിളിച്ച് റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് അറിയിച്ചു. (CY HUNT)
തൃശൂർ സിറ്റിയിൽ പിടികൂടിയത് 13 പ്രതികളെ ,
ജനങ്ങൾ കൂടുതൽ കരുതിയിരിക്കണമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ.
ഓൺലൈൻ മുഖേനയുള്ള സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളെ തടയിടാനും കുറ്റാവാളികളെ കണ്ടെത്തുന്നതിനുമായുള്ള സംസ്ഥാനത്തൊട്ടാകെ നടത്തിയ സൈ ഹണ്ടിൻെറ ഭാഗമായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പി എസിൻെറ നിർദ്ദേശത്തിൽ അഡീഷണൽ സൂപ്രണ്ട് ഷീൻ തറയിൽ, ഡിസ്റ്റ്ട്രിക്റ്റ് ക്രൈം ബ്യൂറോ അസിസ്റ്റൻറ് കമ്മീഷണർ സജു ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനും, സൈബർ സെല്ലും സംയുക്തമായി വിവിധ സ്റ്റേഷനുകളിലെ പോലീസുദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ പരിശോധനകളിൽ 13 പ്രതികളെയാണ് തൃശൂർ സിറ്റി പോലീസ് പിടികൂടിയത്. 9 പ്രതികളെ റിമാൻറ് ചെയ്തു. റെയ്ഡിൻെറ ഭാഗമായി 10 കേസുകളാണ് റെജിസ്റ്റർ ചെയ്തത്.
സൈബർ ഓപ്പറേഷൻ ഹെഡ്ക്വോട്ടേഴ്സിൽ നിന്നുള്ള നിർദ്ദേശാനുസരണമാണ് 30.10.202 നടത്തിയ റെയ്‌ഡ് ആരംഭിച്ചത്. തൃശൂർ സിറ്റിയിൽ 30.10.2025 തിയതി രാവിലെ 06.00 മണി മുതൽ പുലർച്ചെ 03.00 വിവിധ സ്റ്റേഷൻ പരിധികളിലായി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും, തൃശൂർ സിറ്റി സൈബർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് 18 ടീമുകളായി തിരിഞ്ഞ് 27 റെയ്‌ഡ് നടത്തുകൾ നടത്തി. പരിശോധനകളിൽ 15 മൊബൈൽ ഫോണുകൾ, 2 SIM, 8 ചെക്ക് ബുക്ക്, 2 ചെക്ക് ലീഫ്, 8 പാസ് ബുക്ക്, 6 ATM Card എന്നിവ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ഓൺ ലൈനിലൂടെ ആളുകളെ വഞ്ചിച്ച് പണം തട്ടിയെടുക്കുന്ന Trading, FedEx, Online Job, മുതലായ തട്ടിപ്പുകളിലൂടെ നേടിയ പണം പിൻവലിക്കുന്നതിനായി (withdrawl) ആളുകളിൽ നിന്നും അക്കൗണ്ടുകൾ വാടകയ്ക്ക് എന്ന വ്യാജേന വാങ്ങിക്കുകും, ഓരോ Withdrawal നും കമ്മീഷൻ നൽകി അക്കൗണ്ടിൽ നിന്നും ചെക്ക്, ATM മുതലായവ ഉപയോഗിച്ച് പണം പിൻവലിപ്പിച്ച് കുറ്റവാളികൾക്ക് എത്തിച്ച് കൊടുക്കുന്ന തരത്തിലുള്ള തട്ടിപ്പുകളാണ് വ്യാപകമായ പരിശോധനകളിലൂടെ കണ്ടെത്തി പിടികൂടിയത്.
Cy-Hunt ൻറെ ഭാഗമായി നടത്തിയ റെയ്‌ഡിലെ പ്രതികളെ അറസ്റ്റു ചെയ്ത കേസുകളിൾ Mule Account കളുടെ ഉടമകൾ, ചെക്ക് Withdrawal, ATM Withdrawal, എന്നിവനടത്തി പണം പിൻവലിച്ചവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർ പണം നൽകിയവരെ കുറിച്ചും അന്വേഷിച്ചുവരുന്നു. ഒരു ദിവസം കോടികളാണ് തട്ടിപ്പിലൂടെ നഷ്ടമാകുന്നത്. തട്ടിപ്പുകാർ കേരളത്തിനു പുറത്തുനിന്നും കേരളത്തിലെ അക്കൌണ്ടിലൂടെ പണം പിൻവലിക്കുകയാണ് ചെയ്തുവരുന്നത്. പരാതിക്കാരിൽ അധികവും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരായതിനാൽ വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
നിലവിൽ തൃശൂർ സിറ്റിയിൽ നിന്നും സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ നിന്നുമായി 2025 വർഷത്തിൽ നഷ്ടപ്പെട്ട് പോയിട്ടുള്ള 34,60,56,333/- രൂപയിൽ നിന്നും 4,18,54,445/-രൂപ കൃത്യമായ അന്വേഷണത്തിലൂടെ റീഫണ്ട് ചെയ്ത് നൽകിയിട്ടുണ്ട്. ഒക്ടോബർ മാസത്തിൽ മാത്രം 26,35,122/- തുകയാണ് കണ്ടെത്തി പരാതിക്കാർക്ക് തിരികെ വാങ്ങി നൽകിയിട്ടുള്ളത്.
സാധാരണക്കാരായ പൊതുജനങ്ങളെ കമ്മീഷൻ പോലുള്ള മോഹന വാഗ്ദാനങ്ങൾ നൽകി അവരുടെ അക്കൗണ്ടുകൾ വാങ്ങി കുറ്റകരമായ സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാർ ചെയ്തു വരുന്നത്. ഇതിൽ യുവാക്കളും കുട്ടികളും മാത്രമല്ല 50 വയസ്സിനു മുകളിലുള്ളവരും കൂടുതലായി തട്ടിപ്പുകൾക്ക് ഇരയാകുന്നു എന്നതും കണ്ടുവരുന്നു.
ഫെയ്ക്ക് ട്രേഡിങ്ങ് ആപ്പുകളിലൂടെ കൂടുതൽ ലാഭം നൽകാമെന്നു വിശ്വസിപ്പിച്ചും, വിശ്വസ്ത ആപ്പുകളുടെ പേരിൽ തന്നെ വ്യാജ ആപ്പുകൾ ഉണ്ടാക്കിയും അല്ലാതേയും, 50 വയസ്സിനു മുകളിലുള്ളവരെ ഏതെങ്കിലും അന്വേഷണ ഏജൻസിയുടെ യൂണിഫോമിലോ െഎ ഡി കാർഡിലൂടേയോ ഡിജിറ്റൽ അറസ്റ്റ് എന്ന പേരിലുമാണ് കൂടുതൽ തട്ടിപ്പുകൾ നടന്നുവരുന്നത്.
സൈബർ കുറ്റവാളികൾ സ്വന്തം അക്കൗണ്ട് ഉപയോഗിക്കാതെ മറ്റൊരാളുടെ അക്കൗണ്ടും SIM ഉം, ഫോൺ നമ്പറുകളും മറ്റുമാണ് ഉപയോഗിക്കുന്നത് അതുകൊണ്ട് പൊതുജനങ്ങൾ ഇത്തരം കാര്യങ്ങളിൾ ബോധവാൻമാരായിരിക്കേണ്ടതും, അക്കൗണ്ട്, SIM, ഫോൺ നമ്പറുകൾ എന്നിവ മറ്റൊരാൾക്കും കൈമാറരുതെന്നും ഫ്രോഡ് തരത്തിലുളള പണം അക്കൗണ്ടിൽ വന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പ്രസ്തുത വിവരം അടുത്തുളള പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതുമാണെന്നും ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപെട്ടാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പരിൽ വിളിച്ച് റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് അറിയിച്ചു.