പി.എം ശ്രീയിലെ തർക്ക ശാസ്ത്രം
കേന്ദ്ര ഗവൺമെൻ്റ് ആരംഭിച്ച പി.എം. ശ്രീ പദ്ധതി കാവിവൽക്കരണമായതിനാൽ കേരള മണ്ണിൽ നടപ്പിലാക്കില്ല എന്ന് ഭരണ കക്ഷിയുടെ പ്രഖ്യാപനവും അതിനെ പിന്തുണക്കുന്ന മറ്റു രാഷ്ട്രീയ കക്ഷികളും സംഘടനകളും മാധ്യമങ്ങളും ചർച്ച നടത്തി വിജയിച്ച് സായൂജ്യമടഞ്ഞ് തീരുമാനം എടുത്തിരിക്കുന്ന സമയത്താണ് സർക്കാർ ആരോടും ചോദിക്കാതെ പറയാതെ പദ്ധതിയിൽ ഒപ്പിട്ട വാർത്ത കേരളത്തിൽ ചർച്ചയാകുന്നത്. ഇത് ഭരണകക്ഷിയിലെ സിപിഐ എതിർക്കുകയും കോൺഗ്രസ് അവർ ഭരിക്കുന്നിടങ്ങളിൽ നടപ്പിലാക്കിയ പദ്ധതിയായിരുന്നിട്ടും സി പി ഐ യെ യും പിണറായിയേയും പിരിക്കാൻ കിട്ടിയ അവസരമായി ഒരു പറ്റം മാധ്യമങ്ങളും ചില സാംസ്കാരിക നായകരും ചേർന്ന് ചർച്ച ചെയ്ത് വരികയാണ് എന്താണ് ഇതിലെ പ്രശ്നം എന്ന് നോക്കാം
ഇവിടെ ഈ പദ്ധതി അനുവദിക്കില്ല ‘ എന്ന് പറയുന്നവർ അറിയണ്ട കാര്യം അതിലെ പാഠ്യവിഷയമാണെങ്കിൽ അത് ഇവിടെ ഇപ്പോഴും കുട്ടികൾ പഠിക്കുന്നുണ്ട് . നവോദയ സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും ഇത് പഠിപ്പിക്കുന്നു. മറ്റു സിലിബസുകൾ CBSE പോലുള്ള സ്ക്കൂളുകളുടെ നിലവാരം സംസ്ഥാന സിലബസിനെക്കാൾ മുന്നിലാണ് എന്ന് കണ്ട് സാമ്പത്തിയ മായി കഴിവുള്ളവർ കുട്ടികളെ ഏറിയ പങ്കും അവിടെ പഠിപ്പിക്കുന്നു. ‘സർക്കാർ സ്കൂളുകളിൽ പ്രത്യേക പരീക്ഷയെഴുതി വിജയിക്കുന്ന കുട്ടികളെ നവോദയ സ്കൂളിൽ ചേർത്താൻ മാതാപിതാക്കൾ മത്സരിക്കുന്നു അപ്പോ ആർക്കാണ് പ്രശ്നം ഈ എതിർക്കുന്നവരുടെ മക്കൾ ഇവിടെയെല്ലാം പഠിക്കുകയും സാധാരണക്കാരൻ്റെ കുട്ടികൾ മാത്രം കേന്ദ്ര വിദ്യാഭ്യാസ നയം തുടരണ്ട എന്നും വാദിക്കുന്നത് എത്ര നല്ല ഉദ്യേശത്തിലാണ് എന്ന് സ്വയം വിലയിരുത്തുക. കേന്ദ്രത്തിന് ഓരോ ബ്ലോക്കിലും ഓരോ നവോദയ സ്ക്കൂൾ സ്ഥാപിച്ചാലും അവരുടെ സിലബസ് പഠിപ്പിക്കാവുന്നതല്ലേ ഉള്ളു അപ്പോൾ അവർക്ക് അങ്ങനെ പ്രത്യേക അജണ്ട ഇല്ല എന്ന് വേണം കരുതാൻ മോദിക്ക് മുൻപ് ഉണ്ടായിരുന്ന പദ്ധതികൾക്കെല്ലാ ന നെഹ്രു , ഇന്ദിര’ രാജീവ് തുടങ്ങിയ പേരിൽ അറിയപ്പെട്ടിരുന്ന പദ്ധതി ഇവിടെ നരേന്ദ്ര മോദിയുടെ പേര് ഒഴിവാക്കി പി.എം എന്ന് മാത്രം കൊടുക്കുന്നത് ഇപ്പോഴത്തെ കേന്ര സർക്കാരല്ലേ അതിനെ അഭിനന്ദിക്കുകയല്ലേ വേണ്ടത് പദ്ധതി പലതും ആദ്യം എതിർക്കുകയും പിന്നീട് അംഗീകരിക്കുകയും ചെയ്യുന്ന മണ്ടൻ തീരുമാനങ്ങളിലൂടെ പാവപ്പെട്ടവരുടെ അവസരങ്ങൾ ഇല്ലാതാക്കി ജനവഞ്ചന നടത്തുന്നതിൽ മത്സരിക്കുന്നവരെ കാലം ചവറ്റ് കുട്ടയിൽ തള്ളും വൈകിയാണെങ്കിലും വിവേകം കൈവരിച്ച മുഖ്യമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും അഭിന ന്ദിക്കുന്നു


