തൃശൂർ: പ്രശസ്തത ക്രിക്കറ്റ് താരമായ യുവരാജ് സിങ് അടുത്ത ജനുവരിയിൽ ധനലക്ഷ്മി ഹയർ പർചേസ് & ലീസിംഗ് ലിമിറ്റഡിന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി ചുമതലയേൽക്കും. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിൻ്റെയും പ്രതീകമായ യുവരാജ് സിങ്ങിനെ ബ്രാൻഡിന്റെ മുഖമാക്കുന്നതിലൂടെ കമ്പനി വളർച്ചയുടെ പുതിയ പാതകൾ തുറക്കുകയാണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. വിപിൻദാസ് കടങ്ങോട്ട് പറഞ്ഞു. ജീവിതത്തിലും ക്രിക്കറ്റിലും കരുത്തുറ്റ മാതൃകയായി നിലകൊള്ളുന്ന യുവരാജ് സിങ് മുന്നോട്ടുള്ള യാത്രയിൽ തങ്ങൾക്ക് പ്രചോദനമായിരിക്കുമെന്നും വിപിൻദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു.


