ഇരിങ്ങാലക്കുട: നിയമം ലംഘിച്ച് വാഹനം ഓടിച്ച പോലീസ് സ്വകാര്യബസിന് പിഴയിട്ടു. തൃശ്ശൂർ-കൊടുങ്ങല്ലൂർ റോഡിൽ സർവീസ് നടത്തുന്ന അലീന ലിമിറ്റഡ് സ്റ്റോപ്പ് ബസിനാണ് പോലീസ് പിഴയിട്ടത്. തൃശ്ശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജങ്ഷനിൽ കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.


