Monday, May 4, 2026
spot_img
HomeLATEST NEWSപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് ലോഡിൽ കൂടെ താമസിപ്പിച്ച യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് ലോഡിൽ കൂടെ താമസിപ്പിച്ച യുവാവ് അറസ്റ്റിൽ

കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് ലോഡിൽ കൂടെ താമസിപ്പിച്ച യുവാവ് അറസ്റ്റിൽ പുല്ലൂർ കൊടവലത്തെ കെ. ദേവനന്ദനെ (20) ആണ് വളപട്ടണം എസ്ഐ സി.എം. വിപിൻ അറസ്റ്റ് ചെയ്യത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവാഹവാഗ്ദാനത്തിൽനിന്ന് പിൻവാങ്ങിയ വിഷമത്തിന് പെൺകുട്ടി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് യുവാവ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി യുവാവ് കാഞ്ഞങ്ങാട്ടെ ലോഡിലാണ് താമസിച്ചത്. സുഹ്യത്തുക്കളുടെ വീട്ടിലേക്ക് പോകുന്നു. എന്നുപറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്നിറങ്ങിയത്. ലോഡിൽനിന്ന് തിരികെ വീട്ടിലെത്തിയ പെൺകുട്ടി വിവാഹത്തെക്കുറിച്ച് വീണ്ടും പറഞ്ഞപ്പോൾ തയ്യാറല്ലെന്ന് യുവാവ് പറഞ്ഞ വിഷമത്തിലാണ് വിഷം കഴിച്ചത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലാണ്.ഈ മറുപടി പെൺകുട്ടിക്ക് കടുത്ത നിരാശയും മാനസിക സമ്മർദ്ദവും ഉണ്ടാക്കി. ഇതിൽ മനംനൊന്ത് പെൺകുട്ടി എലിവിഷം കഴിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വളപട്ടണം പൊലീസ് പോക്‌സോ (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയായ ദേവനന്ദനെ അറസ്റ്റ് ചെയ്ത പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. കേസിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments