Saturday, March 7, 2026
spot_img
HomeBRAKEING NEWSയുവാക്കൾക്ക് പ്രതികളിലൊരാളായ രശ്‌മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും അതിൻ്റെ തുടർച്ചയായാണ് മർദനമുണ്ടായതെന്നും പൊലീസ്. മർദനമേറ്റ റാന്നി സ്വദേശിയും...

യുവാക്കൾക്ക് പ്രതികളിലൊരാളായ രശ്‌മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും അതിൻ്റെ തുടർച്ചയായാണ് മർദനമുണ്ടായതെന്നും പൊലീസ്. മർദനമേറ്റ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. ഇവർക്കു രശ്മിയുമായി ബന്ധമുണ്ടായിരുന്നു.

യുവാക്കൾക്ക് പ്രതികളിലൊരാളായ രശ്‌മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും അതിൻ്റെ തുടർച്ചയായാണ് മർദനമുണ്ടായതെന്നും പൊലീസ്. മർദനമേറ്റ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. ഇവർക്കു രശ്മിയുമായി ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ സെക്‌സ് ചാറ്റ് നടത്തിയിരുന്നു. ഇത് രശ്മിയുടെ ഭർത്താവ് ജയേഷ് കണ്ടെത്തിയതിനെ തുടർന്നു വഴക്കുണ്ടായി. പിന്നീട് രശ്മിയും ജയേഷുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാകുകയും ചെയ്‌തു. പക്ഷേ യുവാക്കളോടുള്ള പക സൂക്ഷിച്ച ജയേഷ് രശ്‌മിയുടെ സഹായത്തോടെ അവരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.സെപ്റ്റംബർ ഒന്നിന് ആലപ്പുഴ സ്വദേശിയെയും അഞ്ചിന് റാന്നി സ്വദേശിയെയും ചരൽകുന്നിലെ ജയേഷിന്റെ വീട്ടിലേക്കു വിളിച്ചുവരുത്തിയായിരുന്നു ക്രൂരമായി മർദിച്ചത്. അതിന്റെ വിഡിയോ എടുക്കുകയും ചെയ്തു. രശ്മിയുമായുള്ള ചാറ്റുകളും ദൃശ്യങ്ങളും യുവാക്കളുടെ ഫോണിലുണ്ടെന്ന സംശയത്തിലാണ് പീഡനമെന്നു കരുതുന്നു. രശ്മി യുവാക്കളെ മർദിക്കാൻ സ്വമനസ്സാലെ തയാറായതാണോ അതോ ജയേഷിൻ്റെ സമ്മർദം മൂലം കൂട്ടുനിന്നതാണോ എന്നതിൽ വ്യക്തതയില്ല. ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ മർദനത്തിൻ്റെ കൂടുതൽ ദൃശ്യങ്ങളോ മറ്റു വിവരങ്ങളോ ഉണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments