കോട്ടയം ജി.എസ്.ടി. പരിഷ്‌കാരത്തെത്തുടർന്ന് വാഹനങ്ങൾക്കു വില കുറയുന്നതു മുതലെടുക്കാൻ വാഹന കമ്ബനികൾ.
ജി.എസ്.ടി കുറയുന്നതിനൊപ്പം ഓഫറുകൾ ഇട്ടു ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്ബനികൾ തയാറെടുത്തു കഴിഞ്ഞു.
നവരാത്രിയോടനുബന്ധിച്ചുള്ള ഓഫറുകളാണ് തങ്ങൾ അവതരിപ്പിച്ചിരിക്കുന്നതെന്നു ഷോറൂമുകൾ പറയുന്നു.
തെരഞ്ഞെടുത്ത കാറുകൾക്ക് ജി.എസ്.ടി.
ആനുകൂല്യത്തിന് പുറമേ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ, ഇപ്പോൾ കാർ വാങ്ങിയാൽ അടുത്ത വർഷം മുതൽ പണം അടച്ചാൽ മതിയെന്ന ഓഫർ തുടങ്ങി ഉത്തരോന്ത്യയിലാണ് കൂടുതലും അവതരിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തും പല കമ്ബനികളും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചില കമ്ബനികൾ പുതിയ ജി.എസ്.ടി. ഘടന നിലവിൽ വരുന്ന സെപ്റ്റംബർ 22 വരെ മാത്രമാക്കി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീ ജി.എസ്.ടി ഓഫറിലൂടെ ജി.എസ്.ടിയിൽ വരുന്ന കുറവിനേക്കാൾ കൂടിയ ആനുകൂല്യമാണ് കമ്ബനികൾ ലക്ഷ്യമിടുന്നത്. ഇതോടെ ഓഫർ പോരിൽ ശ്രദ്ധേയമായി മാറിയിരിക്കുകയാണ് ഓട്ടോ മേഖല ശക്തമായ വിൽപ്പന നടക്കുന്ന സമയമായ നവരാത്രി
സീസണിൽ ജിഎസ്ടി കുറയ്ക്കൽ ഡിമാൻഡ് വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ, ചെറുകാറുകൾ, ഹാച്ച്ബാക്കുകൾ.
കോംപാക്റ്റ് സെഡാനുകൾ എന്നിവയുടെ ജിഎസ്ടി നിരക്ക് കുറച്ചത് വിൽപ്പനയിൽ വർദ്ധനവിന്കാരണമാകുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. കമ്ബനികൾ വലിയ ഡിസ്കൗണ്ടാണ് ഇവയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
മിക്ക പാസഞ്ചർ വാഹനങ്ങളുടെയും ജി.എസ്.ടി 28ൽ നിന്ന് 18 ശതമാനമായി കുറച്ചിരിക്കുകയാണ്. കാറുകളുടെയും ബൈക്കുകളുടെയും വിലയിൽ വല കുറവാണ് ഉണ്ടായിരിക്കുന്നത്. ഉത്സവ സീസണിന് മുന്നോടിയായി വാഹനങ്ങളുടെ ഡിമാൻഡ് വർദ്ധിക്കുമെന്ന പ്രതീക്ഷയാണ് കമ്ബനികൾക്കുള്ള വാഹന വ്യവസായത്തിന് നിർണായകമായ ഘട്ടത്തിലാണ് ജിഎസ്ടി പരിഷ്‌കരണം വരുന്നത്. ആഭ്യന്തര ഇരുചക്ര വാഹന വിൽപ്പന 2025 സാമ്ബത്തിക വർഷത്തിൽ 9 ശതമാനം വർധിച്ച് 1.96 കോടി യൂണിറ്റായി. 2024 സാമ്ബത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 13 ശതമാനം വളർച്ചയേക്കാൾ താഴെയാണിത്. പാസഞ്ചർ വാഹന വിൽപ്പന കഴിഞ്ഞ വർഷത്തെ 8 ശതമാനം വളർച്ചയിൽ നിന്ന് വെറും 2 ശതമാനം വർധിച്ച് 43 ലക്ഷം യൂണിറ്റായി. ജി.എസ്.ടിയിൽ കുറവ് വരുന്നതോടെ വലിയ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ജി.എസ്.ടി. പരിഷ്‌കാരത്തെത്തുടർന്ന് വാഹനങ്ങൾക്കു വില കുറയുന്നതു മുതലെടുക്കാൻ വാഹന കമ്ബനികൾ
RELATED ARTICLES


