Saturday, March 7, 2026
spot_img
HomeREPORTരാജ്യത്തെ ഏറ്റവും വിലക്കയറ്റമുള്ളസംസ്ഥാനമായി കേരളം മാറിയത് പിണറായി സർക്കാരിന്റെ ദുർഭരണം മൂലമാണെന്ന് ബിജെപിസംസ്ഥാന അധ്യക്ഷൻ രാജീവ്...

രാജ്യത്തെ ഏറ്റവും വിലക്കയറ്റമുള്ളസംസ്ഥാനമായി കേരളം മാറിയത് പിണറായി സർക്കാരിന്റെ ദുർഭരണം മൂലമാണെന്ന് ബിജെപിസംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വിലക്കയറ്റമുള്ള
സംസ്ഥാനമായി കേരളം മാറിയത് പിണറായി സർക്കാരിന്റെ ദുർഭരണം മൂലമാണെന്ന് ബിജെപി
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
തുടർച്ചയായ എട്ടാം മാസവും വിലക്കയറ്റത്തിൽ കേരളം ഒന്നാമതാണ്.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ
പ്രകാരം ഓഗസ്റ്റിൽ കേരളത്തിന്റെ പണപ്പെരുപ്പം 9.4
ശതമാനമാണ്. ദേശീയ ശരാശരി 2.07
ശതമാനത്തിലേക്ക് കുറയുമ്‌ബോഴാണ് കേരളത്തിൽ ഇത്ര വിലക്കയറ്റം. കോൺഗ്രസ് ഭരിക്കുന്ന കർണാടകയാണ് പണപ്പെരുപ്പത്തിൽ കേരളത്തിന്റെ തൊട്ടുപിന്നിലുള്ളത്. ഇത്രയുമൊക്കെയായിട്ടും വിപണിയിൽ ഇടപെട്ട് വില പിടിച്ചുനിർത്താനോ, മറ്റ് നടപടികൾക്കോ സർക്കാർ യാതൊന്നും ചെയ്യുന്നില്ല. കടംവാങ്ങി നിത്യച്ചെലവുകൾ നടത്തി ഉപഭോക്തൃസംസ്ഥാനമായി കേരളത്തെ മാറ്റിയത് മാറിമാറി ഭരിച്ച ഇടതു, വലത് മുന്നണികളാണ്- രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments