Manjummel Boysഎന്ന സിനിമയുമായി ബന്ധപ്പെട്ട സാമ്ബത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ നടൻ സൗബിൻ ഷാഹിറിന് Soubin Shahirവിദേശത്ത് പോകാൻ അനുമതി തേടി നൽകിയ ഹർജി ഹൈകോടതി തള്ളി.
കേസിലെ മറ്റൊരു പ്രതിയും സഹനിർമാതാവുമായ ഷോൺ ആന്റണിയും (Shaun Antony) സൗബിനൊപ്പം ഹർജി നൽകിയിരുന്നു. ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈകോടതിയുടെ ഈ നിർണ്ണായകമായ വിധി. സാമ്ബത്തികത്തട്ടിപ്പ് കേസിൽ ഇരുവരെയും നേരത്തേ അറസ്റ്റ് ചെയ്തപ്പോൾ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യവ്യവസ്ഥ അനുസരിച്ച്, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ പ്രതികൾക്ക് വിദേശയാത്ര നടത്താൻ കഴിയില്ല. ഈ വ്യവസ്ഥയിൽ ഇളവ് ലഭിക്കുന്നതിനാണ് സൗബിനും ഷോൺ ആൻ്റണിയും ഹൈകോടതിയെ സമീപിച്ചത്.
ജാമ്യവ്യവസ്ഥയിലെ ഇളവിനായി ഇവർ നേരത്തേ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈകോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുൺ പോലീസ് സമർപ്പിച്ച റിപ്പോർട്ടുകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ചു. പോലീസ് നൽകിയ റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് പ്രതികളുടെ ഹർജി തള്ളാൻ കോടതി തീരുമാനിച്ചത്. സിനിമയുടെ നിർമ്മാണത്തിനായി ലഭിച്ച പണം മറ്റ്
നടൻ സൗബിൻ ഷാഹിറിന്വിദേശത്ത് പോകാൻ അനുമതി തേടി നൽകിയ ഹർജി ഹൈകോടതി തള്ളി.
RELATED ARTICLES


