കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ഡി.സി.സി ഉപാധ്യക്ഷനുമായിരുന്ന ആർ. ഇന്ദുചൂഢൻറെ ചരമവാർഷികദിനത്തിലെ അനുസ്മരണ കുറിപ്പില്‍ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ ഫേസ്ബുക്ക് പോസ്റ്റ്.1996-97 കാലത്ത് അടൂർ സബ് ഡിവിഷനില്‍ എ.എസ്.പിയായിരുന്ന നിലവിലെ ഡി.ജി.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ അടിച്ചമർത്തല്‍ നയമാണ് സ്വീകരിച്ചതെന്ന് തിരുവഞ്ചൂർ എഫ്.ബി. പോസ്റ്റില്‍ പറയുന്നു.പാർട്ടി പ്രവർത്തകരെ പിടിച്ചു കൊണ്ടുപോയി കസ്റ്റഡിയില്‍വെക്കുന്നത് അടക്കമുള്ള നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടൂർ എ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷത്തില്‍ കലാശിച്ചു. ലാത്തിച്ചാർജ് നടത്തിയ പൊലീസ് രാവിലെ മുതല്‍ ഭീകാരാന്തരീക്ഷമാണ് അടൂർ ടൗണില്‍ സൃഷ്ടിച്ചത്. ഗാന്ധി പാർക്ക് മൈതാനിയില്‍ താൻ സത്യാഗ്രഹം കിടന്നു. സംഭവം അറിഞ്ഞ് കോന്നി എം.എല്‍.എയായിരുന്ന അടൂർ പ്രകാശും സത്യാഗ്രഹ പന്തലിലേക്ക് എത്തിയിരുന്നു.വൈകുന്നേരമായപ്പോള്‍ എ.എസ്.പിയുടെ നേതൃത്വത്തില്‍ മൂന്നാം റൗണ്ട് ലാത്തിചാർജ് സത്യാഗ്രഹ പന്തലില്‍ കിടന്നവർക്ക് നേരേയായിരുന്നു. മൂന്നുതവണയും അടിയേറ്റ ഇന്ദുചൂഢന് അതിഗുരുതരമായ ശാരീരികക്ഷതമാണ് സംഭവിച്ചത്. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പന്തലില്‍ ഉണ്ടായിരുന്ന അടൂർ പ്രകാശിനും മർദനമേറ്റു. അടൂരിലെ പൊലീസ് മർദനത്തില്‍ ശാരീരിക അവശതയിലായ ഇന്ദുചൂഢന് പിന്നീട് ഒരിക്കലും ആരോഗ്യം തിരിച്ചു കിട്ടിയില്ലെന്നും തിരുവഞ്ചൂർ വിവരിക്കുന്നു. താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അടൂരില്‍ മർദനം അഴിച്ചുവിട്ട ഓഫിസറടക്കം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരോട് ജനാധിപത്യപരമായി സമരം ചെയ്യുന്നവരോടും കസ്റ്റഡിയിലെടുക്കുന്നവരോടും മാന്യമായി മാത്രമേ പെരുമാറാവൂ എന്നാണ് താൻ നിർദേശിച്ചതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടുന്നു.
പൊലീസിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ ഫേസ്ബുക്ക് പോസ്റ്റ്
RELATED ARTICLES


