Saturday, March 7, 2026
spot_img
HomeEDITORIOLഓണത്തിന് വൈദ്യുതാലങ്കാര തിളക്കത്തിൽ പിച്ചി ഡാം

ഓണത്തിന് വൈദ്യുതാലങ്കാര തിളക്കത്തിൽ പിച്ചി ഡാം

പീച്ചി ഡി എം സി യും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി ഓണാഘോഷം സംഘടിപ്പിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി പീച്ചി ഡാമിന് ചുറ്റുമുള്ള വൈദ്യുതാലങ്കാരങ്ങളുടെ സ്വിച്ച്- ഓൺ കർമം ഗ്രാമപഞ്ചായത്ത് 12, 13 വാർഡ് മെമ്പർമാരായ സ്വപ്ന രാധാകൃഷ്ണൻ, ബാബു തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു. സെപ്റ്റംബർ രണ്ട് മുതൽ അഞ്ച് വരെ നടക്കുന്ന ഓണാഘോഷത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിക്കും. ഓണാഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിക്കും. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments