മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു.
റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണും കല്ലും പൂർണമായി നീക്കാനുള്ള പ്രവൃത്തി ഉടൻ ആരംഭിക്കും. തുടർന്ന് വിശദ പരിശോധനകൾക്കുശേഷം മാത്രമേ ചുരം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കു. അതുവരെ യാത്രക്കാർ കുറ്റ്യാടി, നാടുകാണി ചുരം വഴി പോകണം. ലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇരുഭാഗങ്ങളിലും കുടുങ്ങി കിടക്കുന്നത്. ചുരത്തിൽ കുടുങ്ങിയ വാഹനങ്ങൾ രാത്രി കടത്തിവിട്ടിരുന്നു. ചുരം ഒമ്ബതാം വളവ് വ്യൂ പോയിന്റിനു സമീപം മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചതോടെയാണ് കോഴിക്കോട്-വയനാട് ദേശീയ പാത 766ൽ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം.


