Sunday, May 17, 2026
spot_img
HomeKERALAലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ടസംഭവത്തിൽ കർണാടകയിലെത്തി പ്രതിയെ ചോദ്യംചെയ്ത് കേരള പോലീസ്.

ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ടസംഭവത്തിൽ കർണാടകയിലെത്തി പ്രതിയെ ചോദ്യംചെയ്ത് കേരള പോലീസ്.

മൈസൂരു: ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ട
സംഭവത്തിൽ കർണാടകയിലെത്തി പ്രതിയെ ചോദ്യം
ചെയ്ത് കേരള പോലീസ്. കണ്ണൂർ ജില്ലയിൽ ഇരിക്കൂറിലെ പുള്ളിവേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിനു സമീപം കെ.സി. സുമയുടെ മകൻ സുഭാഷിന്റെ ഭാര്യ ദർശിതയെ (23) ആണ് കർണാടകയിലെ സാലിഗ്രാമത്തിലെ ലോഡിൽ ഞായറാഴ്ച വൈകീട്ട് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. സംഭവത്തിൽ ആൺസുഹൃത്ത് കർണാടക പെരിയപ്പട്ടണം സ്വദേശി സിദ്ധരാജുവിനെ (28) സാലിഗ്രാമം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഭാഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഇരിക്കൂറിലെ ഭർത്താവിന്റെ വീട്ടിൽനിന്ന് 30 പവനും അഞ്ച് ലക്ഷം രൂപയുമെടുത്താണ് യുവതി രണ്ടര വയസ്സുള്ള മകളേയുംകൂട്ടി സ്വന്തം നാടായ കർണാടകയിലെത്തുന്നത്. മകളെ സ്വന്തം വീട്ടിലാക്കി യുവതി സിദ്ധരാജുവിനൊപ്പം മൈസൂരിലെത്തുകയായിരുന്നു. ഇരിക്കൂറിലെ വീട്ടിൽ നടന്ന മോഷണക്കേസ് അന്വേഷിക്കുന്നതിനാണ് കേരള പോലീസ് തിങ്കളാഴ്ച കർണാടകയിലെത്തി സിദ്ധരാജുവിനെ ചോദ്യം ചെയ്തത്. ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയബാബു. ഇരിക്കൂർ സിഐയുടെ ചുമതലയുള്ള കെ.ജെ. വിനോയ്, ഡിവൈഎസ്പിയുടെ സ്ക്വാഡംഗങ്ങളായ എ.എം. സിജോയ്, കെ.ജെ. ജയദേവൻ, പി. രതീഷ്, കെ.പി. നിജീഷ്, വി. ഷാജി എന്നിവരാണ് കർണാടകയിലെത്തി പ്രതിയെ ചോദ്യം ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments