വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ നാല് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കൺവെൻഷൻ സെന്ററിന്റെ പദ്ധതി രേഖ (ഡി.പി.ആർ) പ്രകാശനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ. നിർവഹിച്ചു.
2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപയാണ് സെന്ററിൻ്റെ നിർമ്മാണത്തിനായി അനുവദിച്ചത്. ഇതിനുപുറമെ പഞ്ചായത്ത് വിഹിതത്തിൽ നിന്നും രണ്ട് കോടി രൂപ കൂടി ചേർത്ത് ആകെ നാല് കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അശോകൻ, സ്ഥിരം സമിതി അംഗങ്ങളായ ഇ.കെ. സദാശിവൻ, റോസിലി തോമസ്, ബിന്ദു ബഷീർ, അഷറഫ് ചാലിയതൊടി, പഞ്ചായത്ത് സെക്രട്ടറി പി. ഷെജി തോമസ്, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു


