Sunday, May 17, 2026
spot_img
HomeREPORTകോൺഗ്രസിന്റെ യുവനേതാവ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനവും തെറിച്ചേക്കുമെന്ന് സൂചന.

കോൺഗ്രസിന്റെ യുവനേതാവ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനവും തെറിച്ചേക്കുമെന്ന് സൂചന.

തിരുവനന്തപുരം: കോൺഗ്രസിന്റെ യുവനേതാവ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനവും തെറിച്ചേക്കുമെന്ന് സൂചന.
ലൈംഗികാരോപണങ്ങൾ ഉയർന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവി രാജിവെച്ചിരുന്നു. എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ല എന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സമീപകാലത്ത് സമാന ആരോപണങ്ങൾ ഉയർന്നപ്പോൾ ഇടത് എംഎൽഎമാർ രാജിവെച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതൃത്വം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. എന്നാൽ, രാഹുൽ മമ്മൂട്ടത്തിലിനെതിരെ കൂടുതൽ യുവതികൾ ആരോപണവുമായി രംഗത്തെത്തിയതോടെ അസാധാരണ സാഹചര്യം എന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. സമീപകാലത്ത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില എംഎൽഎമാർക്കെതിരെ ഉയർന്ന ലൈംഗികാരപണങ്ങളുടേതിന് സമാനമല്ല രാഹുലിന്റെ കേസ് എന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഒന്നോ രണ്ടോ മൂന്നോ യുവതികളല്ല രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയർത്തുന്നത് -എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അശാസ്ത്രീയമായ രീതിയിൽ ഒരു യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നതിന്റെ തെളിവുകൾ പോലും പുറത്തുവന്നു എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പുതിയ വെളിപ്പെടുത്തലുകൾ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments