പുല്ലൂറ്റ് കെകെടിഎം ഗവൺമെന്റ് കോളേജിൽ ബിരുദാനന്തര ബിരുദ മാത്തമാറ്റിക്സ്, ഹിസ്റ്ററി, മലയാളം കോഴ്‌സുകളിൽ എസ് സി, എസ് ടി, ഇഡബ്ല്യൂഎസ്, ഒഇസി, സ്പോർട്സ്, ഭിന്നശേഷി എന്നീ സംവരണ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസൽ രേഖകളുമായി ആഗസ്റ്റ് എട്ടിന് മുൻപായി കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ : 04802802213, 9446145634, 9400859413


