ഓണാഘോഷ വേളകളിൽ ജില്ലയിൽ എക്സൈസ് വകുപ്പിന്റെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺസ്ട്രോൾ റൂം ഓഗസ്റ്റ് നാല് മുതൽ പ്രവർത്തനമാരംഭിക്കും. അബ്കാരി, എൻ.ഡി.പി.എസ് കുറ്റകൃത്യങ്ങൾ വർദ്ധിക്കുവാനുള്ള സാധ്യത കണക്കിലെടുത്താണ് എക്സൈസ് വകുപ്പ് ഓഗസ്റ്റ് നാല് മുതൽ മുതൽ സെപ്റ്റംബർ 10 വരെയുള്ള കാലയളവിൽ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലയിൽ അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ജില്ലാ കൺട്രോൾ റൂമും, താലൂക്ക് തലത്തിൽ എല്ലാ എക്സൈസ് സർക്കിൾ ഓഫീസുകളിലും താലൂക്ക്തല കൺട്രോൾ റൂമുകളും തുറക്കുന്നതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. സുഭാഷ് അറിയിച്ചു. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കള്ളകടത്ത്, വ്യാജ മദ്യത്തിൻ്റെ നിർമാണം, വിതരണം തടയൽ എന്നിവയാണ് കൺസ്ട്രോൾ റൂം പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലെ അബ്കാരി, എൻ.ഡി.പി.എസ് കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ നേരിട്ടും പ്രത്യേകം രൂപീകരിച്ച ഇൻ്റലിജെൻസ് ഉദ്യോഗസ്ഥർ വഴിയും കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിന് 2 സ്ട്രൈക്കിംഗ് ഫോഴ്സുകളും, ഹൈവേ പട്രോളിംഗ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് അബ്കാരി/എൻ.ഡി.പി.എസ് കുറ്റകൃത്യം സംബന്ധിച്ച് ഏത് പരാതികളും താഴെ പറയുന്ന നമ്പറുകളിൽ വിളിച്ച് അറിയിക്കാവുന്നതാണ്.
സ്റ്റേറ്റ് കൺട്രോൾ റൂം – 0471-2332073
ജില്ലാ കൺട്രോൾ റൂം – 0487 2361237,9447178060/9496002868
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, തൃശ്ശൂർ – 9447178060
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ, തൃശ്ശൂർ – 9496002868
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസ്- 9400069582
തൃശ്ശൂർ സർക്കിൾ ഓഫീസ് – 0487 2327020, 9400069583
ഇരിങ്ങാലക്കുട സർക്കിൾ ഓഫീസ് – 0480 2832800 / 9400069589.
വടക്കാഞ്ചേരി സർക്കിൾ ഓഫീസ് – 04884- 232407 / 9400069585
വാടാനപ്പിള്ളി സർക്കിൾ ഓഫീസ് – 0487 2290005 / 9400069587.
കൊടുങ്ങല്ലൂർ സർക്കിൾ ഓഫീസ് – 0480 28093390 / 9400069591


