Sunday, May 17, 2026
spot_img
HomeLATEST NEWSബാർ ജീവനക്കാരനെ കുത്തിക്കൊന്നു.

ബാർ ജീവനക്കാരനെ കുത്തിക്കൊന്നു.

തൃശൂർ പുതുക്കാട് ബാർ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ (64)ആണ് കൊല്ലപ്പെട്ടത്.
അളഗപ്പനഗർ സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. ഇന്നലെ പുതുക്കാട് മേ ഫെയർ ബാറിന് പുറത്താണ് സംഭവം.
വേണ്ടത്ര ടെച്ചിങ്സ് നൽകിയില്ലെന്നാരോപിച്ച് ഉണ്ടായ തർക്കമാണ് പകയിലേക്കും കൊലപാതകത്തിലും കലാശിച്ചത്. വാക്കുതർക്കത്തിനും കയ്യാങ്കളിക്കും: പിന്നാലെ ബാറിൽ നിന്നും പുറത്തിറങ്ങി തൃശൂരിലേക്ക് പോയ പ്രതി നഗരത്തിൽ നിന്നും കത്തി വാങ്ങി തിരിച്ചുവരികയായിരുന്നു. തൃശൂരിൽ നിന്നും മദ്യപിച്ചാണ് പ്രതി ബാറിലേക്ക് എത്തിയതെന്നാണ് വിവരം. രാത്രി 11.30 ഓടെ ഭക്ഷണം കഴിക്കാൻ ഹേമചന്ദ്രൻ പുറത്തുപോയപ്പോഴാണ് കൊലപാതകം നടന്നത്. ബാർ ജീവനക്കാർ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments