Friday, May 1, 2026
spot_img
HomeREPORTസുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.

സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.

തൃശ്ശൂർ. മനക്കൊടി പുള്ള് കോൾ ടൂറിസം പദ്ധതി മേഖലയിലെ വിളക്കം മാടം കോൾ പാടത്ത് സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. തൃശ്ശൂർ എൻജിനീയറിങ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി പട്ടാമ്ബി വാടാനാംകുറിശ്ശി സ്വദേശി ഹാഷി (22) മാണ് വ്യാഴാഴ്‌ച മുങ്ങിമരിച്ചത്. ബൈക്കുകളിലായി 16 വിദ്യാർഥികളുടെ സംഘമാണ് കോൾ പാടത്ത് എത്തിയത്. ഇതിൽ നീന്താനിറങ്ങിയ നാലുപേർ ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോയി. സമീപത്തെ വിനോദസഞ്ചാര കേന്ദ്രത്തിലെ വഞ്ചിയുമായി ആദ്യം നാട്ടുകാർ തിരച്ചിൽ നടത്തി. മൂന്നുപേരെ രക്ഷിച്ചെങ്കിലും ഹാഷിമിനെ കണ്ടെത്താനായില്ല.
അഗ്നി രക്ഷാ സേനയുടെ തിരച്ചിലിലാണ് ഹാഷിമിനെ കിട്ടിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ ഡോക്ട‌ർമാരാണ് മരണം സ്ഥിരീകരിച്ചത്.അഗ്നി രക്ഷാ സേനയുടെ തിരച്ചിലിലാണ് ഹാഷിമിനെ കിട്ടിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ ഡോക്ടർമാരാണ് മരണം സ്ഥിരീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments