തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സ്കൂൾ വാൻ കുഴിയിലേക്ക് വീണ് 32 കുട്ടികൾക്ക് പരിക്കേറ്റു. സെന്റ് ഷാന്താൾ സ്കൂളിലെ കുട്ടികളുമായി വന്ന വാനാണ് താഴ്ചയിലേക്ക് മറഞ്ഞത്.
പരിക്കേറ്റ കുട്ടികൾ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. അരുവിക്കര ഭാഗത്ത് നിന്നുള്ള കുട്ടികളാണ് വാനിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ കുട്ടികളുമായി സ്കൂളിലേക്ക് വരുന്നതിനിടെയാണ് വാൻ അപകടത്തിൽപ്പെട്ടത്. സ്വകാര്യ വാഹനങ്ങൾ സ്കൂളിൽ കോംപൗണ്ടിൽ പ്രവേശിപ്പിക്കാറില്ല. കുട്ടികളെ ഇറക്കാനായി റിവേഴ്സ് എടുക്കുന്നതിനിടെ വാൻ കുഴിയിലേക്ക് വീഴുകയായിരുന്നു.


