Saturday, August 8, 2026
spot_img
HomeBRAKEING NEWSസംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.

സംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.

സംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ. ദുരന്തമുഖത്ത് പകച്ചു നിൽക്കുന്ന ജനങ്ങളെയാണ് കാണാൻ കഴിഞ്ഞതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സർക്കാരിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിൻ്റെ പൂർണ പിന്തുണയെന്നും പിണറായി വിജയൻ പറഞ്ഞു. കേരളമാകെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം. സർക്കാരിന് പൂർണ പിന്തുണ ഉണ്ടാകും.സുരക്ഷ ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ച ഉണ്ടായി. ചെറുപുഴയിലും പേരാവൂരിലും വലിയ പ്രയാസം ഉണ്ടായി. ചെറുപുഴ ജോസ് ഗിരിയിൽ ഒരാഴ്ച കഴിഞ്ഞിട്ടും റോഡ് ശെരിയാക്കിയില്ല. 2018ൽ ഉണ്ടായത് നൂറ്റാണ്ടിലെ വലിയ പ്രളയം ആണ്..സമാനമായ പ്രളയം ആണ് 2019ലുണ്ടായത്. കാലാവസ്ഥ മുന്നറിയിപ്പിൽ മുൻകരുതൽ എടുക്കാൻ സർക്കാരിന് കഴിഞ്ഞില്ല.വയനാട് തുരങ്ക പാതയിൽ ഉണ്ടായ ദുരന്തവും ഇതിനു ഉദാഹരണം. മണ്ണിടിച്ചിൽ അറിയിപ്പ് ഉണ്ടായിട്ടും വേണ്ട മുൻകരുതൽ ഉണ്ടായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments