Thursday, July 16, 2026
spot_img
HomeTOP NEWSലിറ്റില്‍ കൈറ്റ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു;മാത എച്ച്.എസ്. മണ്ണംപേട്ട സ്‌കൂള്‍ ജില്ലാ തലത്തില്‍ ഒന്നാമത്

ലിറ്റില്‍ കൈറ്റ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു;മാത എച്ച്.എസ്. മണ്ണംപേട്ട സ്‌കൂള്‍ ജില്ലാ തലത്തില്‍ ഒന്നാമത്

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്സ്’ ഐടി ക്ലബ്ബുകളുടെ 2026 വര്‍ഷത്തെ സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാത എച്ച്.എസ്. മണ്ണംപേട്ട സ്‌കൂള്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടി. എസ്.എച്ച്.സി.ജി.എച്ച്.എസ്.എസ്. ചാലക്കുടി, എസ്.സി.ജി.എച്ച്.എസ്.എസ് കോട്ടക്കല്‍ മാള എന്നീ വിദ്യാലയങ്ങള്‍ ജില്ലാ തലത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയങ്ങളായി പി.സി.ജി.എച്ച്.എസ്. വെള്ളിക്കുളങ്ങര (ചാലക്കുടി ഉപജില്ല), എം.ആര്‍.ആര്‍.എം.എച്ച്.എസ്.എസ്. ചാവക്കാട് (ചാവക്കാട് ഉപജില്ല). ദീപ്തി എച്ച്.എസ് തലോര്‍ (ചേര്‍പ്പ് ഉപജില്ല), എന്‍.എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട (ഇരിങ്ങാലക്കുട ഉപജില്ല), എസ്.എസ്.എം.എച്ച്.എസ്.എസ്. അഴിക്കോട് (കൊടുങ്ങല്ലൂര്‍ ഉപജില്ല), സെന്റ് ജോസഫ്സ് ആന്റ് സെന്റ് സിറില്‍സ് വെസ്റ്റ് മങ്ങാട് (കുന്ദംകുളം ഉപജില്ല), എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്. പാലിശ്ശേരി (മാള ഉപജില്ല), സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്. പാവറട്ടി (മുല്ലശ്ശേരി ഉപജില്ല), സെന്റ് അഗസ്റ്റിന്‍ എച്ച് എസ് എസ് കുട്ടനെല്ലൂര്‍ (തൃശൂര്‍ ഈസ്റ്റ് ഉപജില്ല), എസ്.എസ്.ജി.എച്ച്.എസ്.എസ്. പുറനാട്ടുകര (തൃശൂര്‍ വെസ്റ്റ് ഉപജില്ല), എന്‍.എസ്.എസ്.വി.എച്ച്.എസ്.എസ്. മുണ്ടത്തിക്കോട് (വടക്കാഞ്ചേരി ഉപജില്ല) തെരഞ്ഞെടുക്കപ്പെട്ടു.

എ ഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍, സ്‌കൂളുകളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരം കേരള നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ ജില്ലാതല വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തി. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ സ്പെഷ്യല്‍ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ്, കൈറ്റ് സി ഇ ഒ കെ. അന്‍വര്‍സാദത്ത് എന്നിവര്‍ പങ്കെടുത്തു. 

ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാര്‍ഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments