Wednesday, July 15, 2026
spot_img
HomeTOP NEWSലഹരിയുടെ കറുത്ത കൈകളിൽ നിന്ന് നാടിനെ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ് നാം : മന്ത്രി രമേശ് ചെന്നിത്തല

ലഹരിയുടെ കറുത്ത കൈകളിൽ നിന്ന് നാടിനെ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ് നാം : മന്ത്രി രമേശ് ചെന്നിത്തല

ചാലക്കുടി എംഎൽഎ അവാർഡ് 2026 ഉദ്ഘാടനം ചെയ്തു

ലഹരിയുടെ കറുത്ത കൈകളിൽ നിന്ന് നമ്മുടെ നാടിനെ രക്ഷിക്കാനുള്ള വലിയൊരു പോരാട്ടത്തിലാണ് നാമെന്നും, ഈ പോരാട്ടത്തിൽ നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾ മുന്നണിപ്പോരാളികളാകണമെന്നും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചാലക്കുടി നിയോജകമണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി സനീഷ് കുമാർ ജോസഫ് എംഎൽഎ ഏർപ്പെടുത്തിയ ‘എംഎൽഎ അവാർഡ്- 2026’ അനുമോദന പരിപാടി ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്നിനെതിരെയുള്ള ഒരു യുദ്ധ പ്രഖ്യാപനമാണ് ‘ഓപ്പറേഷൻ തൂഫാൻ’. പരിപാടിയിൽ പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിയെയും ‘തൂഫാൻ വാര്യേസ്’ ആയി പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരിയുടെ അടിമകളില്ലാത്ത നല്ലൊരു കേരളത്തെ കെട്ടിപ്പടുക്കാൻ പുതിയ തലമുറയുടെ ശക്തമായ പങ്കാളിത്തം ആവശ്യമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. മയക്കുമരുന്നിനും മദ്യത്തിനുമെതിരെയുള്ള സർക്കാരിന്റെയും പോലീസിന്റെയും പോരാട്ടത്തിൽ വിദ്യാർത്ഥികളും പൊതുസമൂഹവും ഒരുപോലെ അണിചേരണം. ലഹരി വിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ഒരു പുതിയ യുവതലമുറയെ വീണ്ടെടുക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. തൃശ്ശൂർ അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ്, ചാലക്കുടി നഗരസഭ വൈസ് ചെയർമാൻ കെ.വി. പോൾ, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ, കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മനോജ്, കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനന്ദ നാരായണൻ, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശോഭൻ പെല്ലിശ്ശേരി, ഡാർളി പോൾസൺ, വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, സേക്രഡ് ഹാർട്ട് കോളേജ് പ്രിൻസിപ്പൽ സി. ഡോ. ഐറിൻ തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments