Monday, December 8, 2025
spot_img
HomeEDITORIOLലഹരിക്കെതിരെ യുവചക്രം-ഡ്രഗ് ഫ്രീ റൈഡ് സൈക്കിള്‍ റാലി

ലഹരിക്കെതിരെ യുവചക്രം-ഡ്രഗ് ഫ്രീ റൈഡ് സൈക്കിള്‍ റാലി

നശാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, മലപ്പുറം ജില്ലാ സൈക്കിള്‍ റൈഡിങ് ക്ലബ്ബുമായി സഹകരിച്ച് ലഹരിക്കെതിരെ സംഘടിപ്പിച്ച യുവചക്രം ഡ്രഗ് ഫ്രീ റൈഡിന് ജില്ലാ  കളക്ടര്‍ വി.ആര്‍. വിനോദ് നേതൃത്വം നല്‍കി.  

സമൂഹത്തെ ലഹരിയില്‍ നിന്നും വിമുക്തമാക്കുന്നതിനും ഡിജിറ്റല്‍ ലഹരി ഉള്‍പ്പെടെയുള്ള ലഹരിയില്‍ നിന്നും രക്ഷ നല്‍കി സൈക്ലിംഗ് ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് ലഹരിയിലേക്ക് യുവാക്കളെയും സമൂഹത്തെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. നശാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചത്.

രാവിലെ ആറിന് മലപ്പുറം കളക്ടറുടെ ബംഗ്ലാവില്‍ നിന്നും തുടങ്ങി വെള്ളാമ്പുറം വരെയും തിരിച്ചുമുള്ള സൈക്കിള്‍ റാലിയില്‍ അമ്പതോളം സൈക്കിള്‍ റൈഡര്‍മാര്‍ പങ്കെടുത്തു. മലപ്പുറം കളക്ടറേറ്റില്‍ എത്തിച്ചേര്‍ന്ന സൈക്കിള്‍ റാലി സമാപനത്തില്‍ ലഹരിയില്‍ നിന്നും മുക്തമാകുന്നതിനെക്കുറിച്ചും ഡിജിറ്റല്‍ ലഹരിയില്‍ നിന്നും കുട്ടികളെയും മുതിര്‍ന്നവരെയും സംരക്ഷിക്കുന്നതിന് വിവിധ സ്പോര്‍ട്സ് ആക്ടിവിറ്റികളില്‍ ഉള്‍പ്പെടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍. അര്‍ജുന്‍, മലപ്പുറം സൈക്ലിംഗ് ക്ലബ് സെക്രട്ടറി കെ. വലീദ്, പ്രസിഡന്റ് വി.സി. മൊയ്തീന്‍കുട്ടി, ജോയിന്‍ സെക്രട്ടറി ഇമ്രാന്‍, വൈസ് പ്രസിഡന്റ് ബഷീര്‍, ജില്ലാ സാമൂഹ്യനീതി നിശാ മുക്ത്  ഭാരത് അഭിയാന്‍ കോഡിനേറ്റര്‍ കെ.സി. അബൂബക്കര്‍, മുഹമ്മദ് നൗഫല്‍, ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ മുഹ്സിന്‍ പരി തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments