Monday, May 4, 2026
spot_img
HomeKERALAരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

രളത്തിൽ അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കരയിൽ പ്രവേശിച്ച മൊൻ ത ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ഇത് തീവ്രന്യൂനമർദനമായി വിണ്ടും ശക്തി കുറയാനാണ് സാധ്യത. മധ്യകിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. അത് അടുത്ത 36 മണിക്കൂറിനുള്ളിൽ മധ്യകിഴക്കൻ അറബിക്കടലിലൂടെ വടക്ക്-വടക്ക് കിഴക്കൻ ദിശയിലേക്കു നീങ്ങാനാണ് സാധ്യത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments