കൊച്ചി: ഫോറൻസിക് സർജനായ ഷേർലി വാസുവിന്റെ വിയോഗത്തിൽ കുറിപ്പുമായി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക വിമല ബിനു കുറ്റാന്വേഷണ ചരിത്രത്തിലെ കേരളത്തിന്റെ അഭിമാനത്തെയാണ് നഷ്ടപ്പെട്ടതെന്ന് വിമല ബിനു പറയുന്നു. കേസുകളുമായി ബന്ധപ്പെട്ട് സമീപിച്ചാൽ
വിശദമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുമെന്നും ഒരു സ്ത്രീയുടെ പരിമിതികൾക്കും അപ്പുറത്തായിരുന്നു അവരുടെ പ്രവർത്തനമെന്നും അവർ വ്യക്തമാക്കി. വിമല ബിനുവിന്റെ കുറിപ്പ്, ഫോറൻസിക് സർജൻ ഷേർലി വാസുവിനെക്കുറിച്ച് എഴുതാതെ പോയാൽ എന്റെ പ്രൊഫഷണൽ ലൈഫിൽ ഞാനേറ്റവും ആസ്വദിച്ച ഒരു വലിയ സ്ത്രീയെക്കുറിച്ചു പറയാതെ പോകുന്നത് പോലാവും എന്റെ സീനിയർ ഷാഹിർ സിംഗ് സാറിന്റെ murder trials അദ്ദേഹം ഏറ്റവും ശ്രദ്ധിച്ചിരുന്നതും പഠിച്ചിരുന്നതും forenssic expert നെ വിസ്മരിക്കുന്ന സമയത്താണ്. ഇഴകീറി മുറിച്ചു ഷഹിർ സാർ പഠിക്കും. ഒരു പ്രമാദമായ murder trial നിടയിൽ എന്നെയും എന്റെ സുഹൃത്ത് സംഗീതയെയും ഷേർലി മാഡത്തോട്
സംശയങ്ങൾ ചോദിക്കാൻ സാർ പറഞ്ഞു വിട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ന് അവർ ജോലി ചെയ്തിരുന്നത്.Forenssic expert opinion മാത്രമല്ല ആ പ്രതിഭാശാലിയായ വനിതയിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത്. കുസൃതി കാണിക്കുന്ന ഒരു കുട്ടിയുടെ ഭാവനയെക്കുറിച്ച്. അതു പോലും പോലീസിനെയോ അന്വേഷണത്തെയോ വഴി തെറ്റിക്കുന്നതിനേക്കുറിച്ച്, അങ്ങനെ തീരെ ചെറുപ്പത്തിൽ നുണ പറയുന്ന കുഞ്ഞുങ്ങൾ, അവരെ
ശിക്ഷിക്കുകയല്ല വേണ്ടത് അവരുടെ ഭാവനക്ക്, പ്രതിഭക്കു കയ്യടിച്ചു അവരുടെ ബുദ്ധിയെയും, ഭാവനശക്തിയെയും വേർതിരിച്ചു കണ്ട് അവരെ വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്.
അങ്ങനെ വളർത്താൻ സമൂഹത്തിനു കഴിഞ്ഞാൽ അവർ ഒരുപാട് കഴിവുള്ളവരും പ്രതിഭാധനരുമായി
മാറും, എന്നതിനെക്കുറിച്ച് ഒക്കെ അവർ പറഞ്ഞുതന്നു.
Forensic ലോകത്തെ Rigor Mortis ഒക്കെ രസകരമായ മറ്റൊരു ലോകമാണ് നമുക്ക് സമ്മാനിക്കുക, സാധാരണ സ്ത്രീകളെ സംബന്ധിച്ചിടത്തോളം മരിച്ചു കഴിഞ്ഞ ഒരു ശരീരത്തെ പുസ്തകത്തെ പോലെ പഠന വസ്തുവാക്കുവാൻ കഴിയുകയേയില്ല. അതിനു അസാമാന്യ മനക്കരുത്തും തന്റെടവും വേണം.
ഇത്രയധികം ശരീരങ്ങളെ കീറി മുറിച്ചു പഠനവിധേയമാക്കിയപ്പോഴും defense counsel കെണികളിൽ വീഴാതെ എറിയപ്പെടുന്ന ചോദ്യങ്ങൾക്കുള്ള മറുപടി പോലും കിറുകൃത്യ മായിരുന്നു എന്നതാണ് ഷേർലി മാഡത്തിന്റെ അനിതര
സാധാരണകഴിവായി എനിക്ക് തോന്നിയത്.15000 ത്തിൽ അധികം പോസ്റ്റ് മോർട്ടങ്ങൾ. Forensic table ൽ ആദ്യമായി തൊട്ടതു മോർച്ചറി കഴുകി ആരംഭിച്ചു.ആഴമുള്ള കിണറുകളിലും കുളങ്ങളിലും ഇറങ്ങിയുള്ള forensic investigations. Murder Trials no Appeals no Rape matters ലും സംശയങ്ങൾക്ക് മറുപടി തരാൻ മടിയുണ്ടായിരുന്നില്ല


