Thursday, July 16, 2026
spot_img
HomeLATEST NEWSഫിഫ പവർ റാങ്കിങ്ങിൽ മെസ്സിയെ പിന്തള്ളി ജൂഡ് ബെല്ലിങ്ങാം; ഇളക്കം തട്ടാതെ എംബാപ്പെയുടെ ഒന്നാം സ്ഥാനം

ഫിഫ പവർ റാങ്കിങ്ങിൽ മെസ്സിയെ പിന്തള്ളി ജൂഡ് ബെല്ലിങ്ങാം; ഇളക്കം തട്ടാതെ എംബാപ്പെയുടെ ഒന്നാം സ്ഥാനം

ജൂഡ് ബെല്ലിങ്ങാം, ലയണല്‍ മെസ്സി | Photo: Getty Images

ന്യൂയോർക്ക്: നോർവേയ്‌ക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിനു പിന്നാലെ ഫിഫ ലോകകപ്പ് പവർ റാങ്കിങ്ങിൽ ലയണൽ മെസ്സിയെ മറികടന്ന് ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ങാം. നോർവേയ്‌ക്കെതിരേ രണ്ട് ഗോളുകൾ നേടിയതോടെ മെസ്സിയെ പിന്തള്ളി ബെല്ലിങ്ങാം രണ്ടാം സ്ഥാനത്തെത്തി. 8.25 അറ്റാക്കിങ് സ്‌കോറോടെയാണ് ബെല്ലിങ്ങാം രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. 8.07 അറ്റാക്കിങ് സ്‌കോറുള്ള മെസ്സി മൂന്നാം സ്ഥാനത്താണ്. 8.97 അറ്റാക്കിങ് സ്‌കോറുമായി കിലിയൻ എംബാപ്പെയാണ് ഒന്നാം സ്ഥാനത്ത്.

ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ 8.30 ക്രിയേറ്റിവിറ്റി സ്‌കോറുമായി ഫ്രാൻസിന്റെ മൈക്കൽ ഒലീസെയാണ് ഒന്നാം സ്ഥാനത്ത്. ക്രിയേറ്റിവിറ്റി സ്‌കോർ റാങ്കിങ്ങിൽ 7.65 സ്‌കോറുമായി എംബാപ്പെ നാലാമതുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments