സ്റ്റാർസ് വർണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായി പഴയന്നൂർ ബ്ലോക്ക് റിസോഴ്സ് സെൻ്ററിൻ്റെ കീഴിൽ പാഞ്ഞാൾ ഗവൺമെൻ്റ് ജി എച്ച് എസ് സ്കൂളിൽ പത്ത് ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച 13 പ്രവർത്തന ഇടങ്ങളുടെ ഉദ്ഘാടനം യു ആർ പ്രദീപ് എം എൽ എ നിർവഹിച്ചു. വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സംസ്ഥാന സർക്കാർ സ്റ്റാർസ് പദ്ധതിയിൽ
വർണ്ണക്കൂടാരം ഒരുക്കുന്നത് വഴി ലക്ഷ്യമിടുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
കെ എം അഷറഫ് അധ്യക്ഷനായ ചടങ്ങിൽ
പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി തങ്കമ്മ മുഖ്യാതിഥിയായി. എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ.ബിനോയ് എൻ ജെ
പദ്ധതി വിശദീകരണം നടത്തി.
ചടങ്ങിൽ പാഞ്ഞാൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി പി കൃഷ്ണൻകുട്ടി, വികസന കാര്യ സ്ഥിരം സമിതി അംഗം നിർമ്മല രവികുമാർ, ബിപിസികെ പ്രമോദ്, ബിആർസി ട്രെയിനർ വിവി ചാന്ദിനി,സിആർസി കോർഡിനേറ്റർ യു പ്രീതി, അധ്യാപകരായ സജൻ, പി പ്രിയ, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സരിത സമദ്, ഹൈസ്കൂൾ പ്രധാനാധ്യാപിക എ പി സത്യ,
പിടിഎ വൈസ് പ്രസിഡൻ്റ് ശെൽവകുമാർ,
എസ്എംസി ചെയർ പേഴ്സൺ രതീഷ് കുമാർ,
പ്രീ പ്രൈമറി ടീച്ചർ എൻ ബിന്ദു എന്നിവർ പങ്കെടുത്തു


