Wednesday, August 12, 2026
spot_img
HomeTOP NEWSപന്തല്ലൂര്‍ ജി.എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടോദ്ഘാടനം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു

പന്തല്ലൂര്‍ ജി.എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടോദ്ഘാടനം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു

പന്തല്ലൂര്‍ ജി.എല്‍.പി സ്‌കൂളില്‍ ആനക്കയം ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും, ഈ വര്‍ഷത്തെ എല്‍.എസ്.എസ്  പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും വ്യവസായ- ഐ.ടി  വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബുഷ്റ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിന നിയാസി, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. മുഹമ്മദലി, ആനക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ശിഹാബ്, സ്ഥിരം സമിതി അധ്യക്ഷരായ സീനത്ത് അബൂബക്കര്‍, പി.ടി.കദീജ, സി.കെ.ഹാഷിദ്, പി.ടി.സുനീറ, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചായത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ എല്‍.എസ്.എസ് ജേതാക്കളെ സമ്മാനിച്ച് ചരിത്രവിജയം നേടിയ പന്തല്ലൂര്‍ ജി.എല്‍.പി സ്‌കൂളിലെ 22 പ്രതിഭകളെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ഹെഡ്മിസ്ട്രസ് കെ.എസ്.മിനി സ്വാഗതവും എസ്.എം.സി.ചെയര്‍മാന്‍ വി.മുഹമ്മദ് ജസീല്‍ നന്ദ്ിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments