Monday, May 4, 2026
spot_img
HomeTOP NEWSനാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതി നടൻ കുട്ടിക്കൽ ജയചന്ദ്രന്റെപേരിൽ പോക്സോ

നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതി നടൻ കുട്ടിക്കൽ ജയചന്ദ്രന്റെപേരിൽ പോക്സോ

കോഴിക്കോട്: നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതി നടൻ കുട്ടിക്കൽ ജയചന്ദ്രന്റെപേരിൽ പോക്സോ കുറ്റങ്ങൾ ചുമത്തി കസബ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞദിവസം ജില്ലാ സെഷൻസ് കോടതിമുൻപാകെ സമർപ്പിച്ച കുറ്റപത്രം ഫയലിൽ സ്വീകരിച്ച കോടതി തുടർനടപടികൾക്കുശേഷം കേസ് പോക്സോ പ്രത്യേക കോടതിക്ക് കൈമാറും.
2024 ജൂണിൽ കസബ പോലീസാണ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കുട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഈ വർഷം ജനുവരി 30-ന് കസബ സ്റ്റേഷനിലെത്തിയ ജയചന്ദ്രനെ ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.
പ്രതി വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും പെൺകുട്ടിക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും ഇക്കാരണത്താൽ കുട്ടിയെ സ്‌കൂളിൽ വിടാനാകുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയിൽ നിന്നും മൊഴിയെടുത്തിരുന്നു. കേസിൽ പ്രതിയായ കുട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു സംസ്ഥാന പൊലീസ് മേധാവിക്കും കമ്മീഷണർക്കും പരാതി നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments