Tuesday, March 3, 2026
spot_img
HomeKERALAതൃശ്ശൂര്‍ - കുറ്റിപ്പുറം റോഡിന്റെ നിര്‍മ്മാണം; ജില്ലാ കളക്ടര്‍ പുരോഗതി വിലയിരുത്തി

തൃശ്ശൂര്‍ – കുറ്റിപ്പുറം റോഡിന്റെ നിര്‍മ്മാണം; ജില്ലാ കളക്ടര്‍ പുരോഗതി വിലയിരുത്തി

ജില്ലയില്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് (കെ.എസ്.ടി.പി) ഏറ്റെടുത്ത് നടത്തുന്ന തൃശ്ശൂര്‍ – കുറ്റിപ്പുറം റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും കെ.എസ്.ടി.പി അധികൃതരും സന്ദര്‍ശനം നടത്തി. ഏറ്റവും കൂടുതല്‍ ഗതാഗത പ്രശ്നം നേരിടുന്ന മുതുവറ മുതല്‍ പൂങ്കുന്നം വരെയുള്ള ഭാഗത്താണ് സന്ദര്‍ശനം നടത്തിയത്. മൂന്ന് കി.മീ ദൂരം ജില്ലാ കളക്ടറും സംഘവും നടന്നെത്തിയാണ് ഓരോ സ്ഥലത്തെയും നിര്‍മ്മാണ പുരോഗതി വിലയിരുത്തിയത്. പൂങ്കുന്നം നെസ്റ്റോയ്ക്ക് സമീപമുള്ള മൈനര്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി ക്യൂറിംഗ് ഘട്ടത്തിലാണ്. ദേശാഭിമാനിക്ക് സമീപമുള്ള കല്‍വെര്‍ട്ടിന്റെ പണി പൂര്‍ത്തിയായതിനാല്‍ ഒരാഴ്ചക്കകം പൂങ്കുന്നം – പുഴക്കല്‍ റോഡ് (ഇരുഭാഗവും) ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് കെ.എ.സ്.ടി.പി അധികൃതര്‍ അറിയിച്ചു. ഡിബിഎം ഉപയോഗിച്ചുള്ള സര്‍ഫേസിംഗ് ജോലികള്‍ ഉള്‍പ്പെടെയുള്ള റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. പുഴയ്ക്കല്‍ മുതല്‍ മുതുവറ വരെ വലതുവശത്തെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ജൂലൈ അവസാനത്തോടെ പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കും. ഇരുവശങ്ങളും ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും കെ.എ.സ്.ടി.പി അധികൃതര്‍ ജില്ലാ കളക്ടറെ അറിയിച്ചു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണമാണ് പുഴയ്ക്കല്‍ ശോഭാസിറ്റിക്ക് സമീപമുള്ള പാലത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിയാത്തത്. ഓരോ അബട്ട്മെന്റിനും ചുറ്റും റിങ് ബണ്ട് നിര്‍മ്മിച്ചുമാത്രമേ പാലത്തിന്റെ നിര്‍മ്മാണം പ്രവൃത്തികള്‍ നടത്താന്‍ കഴിയു. മഴകുറഞ്ഞാല്‍ ഓഗസ്റ്റ് അവസാനത്തോടെ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കാന്‍ കഴിയുമെന്ന് കെ.എ.സ്.ടി.പി അധികൃതര്‍ ജില്ലാ കളക്ടറെ അറിയിച്ചു. പുഴയ്ക്കല്‍ ടൊയോട്ട ജംഗ്ഷന്‍ മുതല്‍ നെസ്റ്റോ വരെയുള്ള ഭാഗത്തെ വലതുവശത്ത് ഷോള്‍ഡര്‍ പ്രൊട്ടക്ഷന്‍ ജോലികളും ഫുട്പാത്ത് നിര്‍മ്മാണ ജോലികളും ഇടതുവശത്ത് ഡ്രെയിനേജ്, മീഡിയന്‍ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കുമെന്നും കെ.എ.സ്.ടി.പി അധികൃതര്‍ അറിയിച്ചു. മുതുവറ മുതല്‍ പുഴക്കല്‍ വരെയുള്ള റോഡിലെ ഗതാഗതതടസ്സമുണ്ടാക്കുന്ന കുഴികള്‍ അടിയന്തരമായി അടക്കുന്നതിനും തുടര്‍ച്ചയായി മെയിന്റെനന്‍സ് നടത്തുന്നതിനും കെ.എ.സ്.ടി.പി അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. തൃശ്ശൂര്‍ – കുറ്റിപ്പുറം റോഡിന്റെ മറ്റ് ഭാഗങ്ങളിലെ നിര്‍മ്മാണ പ്രവൃത്തികളും പകലും രാത്രിയുമായി നടക്കുന്നതായി കെ.എ.സ്.ടി.പി അധികൃതര്‍ അറിയിച്ചു. നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിനായി ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.എ.സ്.ടി.പി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കെ.എ.സ്.ടി.പി എ.ഇ മനോജ് കെ.എം, കണ്‍സ്ട്രക്ഷന്‍ പ്രോജക്ട് മാനേജര്‍ ശ്രീരാജ് എന്നിവരും ജില്ലാ കളക്ടറോടൊപ്പം സന്ദര്‍ശനത്തിനുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments