Saturday, March 7, 2026
spot_img
HomeREPORTതൃശൂരിലെ കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു.

തൃശൂരിലെ കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു.

ജൂലൈ 21 മുതലാണ് ബസ് സര്‍വീസ് നിര്‍ത്തിവെച്ചുകൊണ്ടുള്ള സമരം. റോഡുകളുടെ തകര്‍ച്ചമൂലം കൃത്യസമയത്ത് ഓടിയെത്താനാകാതെ ബുദ്ധിമുട്ടിലാകുകയാണെന്നും ബസുകളുടെ അറ്റകുറ്റപണിയടക്കം വര്‍ധിച്ചതായും ബസ് ഉടമകള്‍ ചൂണ്ടികാട്ടുന്നു.

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, അമിതമായ ടാക്‌സ് പിന്‍വലിക്കുക, അനധികൃതമായ പണിഷ്‌മെന്റ് ഫീസ് നിര്‍ത്തലാക്കുക, ബസ് ജീവനക്കാരുടെ ശാരീരിക സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളടക്കം ഉന്നയിച്ചാണ് സമരം. കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍ റൂട്ടിലെ മുഴുവന്‍ സ്വകാര്യ ബസ്സുകളും ജൂലൈ 21 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് വാഹന ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിരവധി നിവേദനങ്ങള്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടും നടപടികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സര്‍വീസ് നിര്‍ത്തിവെക്കുകയാണെന്ന് വാഹന ഉടമകള്‍ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments