തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ സിപിഐഎം പ്രവർത്തകർക്ക് ഉപദേശവുമായി ജനറൽ സെക്രട്ടറി എം എ ബേബി. വോട്ടർ സ്ലിപ്പ് കൊടുക്കാനും,ദേശാഭിമാനി പത്രം ചേർക്കാനും മാത്രം ആവരുത് ജനങ്ങളുടെ വീടുകളിൽ ചെല്ലുന്നത്. ജനങ്ങളുടെ ഹൃദയത്തിലാണ് പാർട്ടിയുടെ കരുത്ത്. ജനങ്ങളെ വിട്ടിട്ട്, ജനങ്ങളുടെ പ്രശ്നങ്ങൾ മറന്നു പോയിട്ട് നമുക്ക് യാതൊന്നും നേടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നമ്മുടെ ഒന്നാമത്തെ കടമ പാർട്ടി ഓഫീസിൽ നിന്ന് ഇറങ്ങി ജനമധ്യത്തിലേക്ക് ചെല്ലുക എന്നതാണ്. ജനങ്ങൾക്കിടയിൽ ചെന്ന് അവരുടെ കാര്യങ്ങൾ അന്വേഷിക്കുക എന്നതാണ്. ജനങ്ങളുമായി ജൈവബന്ധം ,ജീവനുള്ള ബന്ധം നിരന്തരം കാത്തുസൂക്ഷിച്ചാൽ മാത്രമേ ചെങ്കൊടി പ്രസ്ഥാനത്തിൻറെ മുന്നേറ്റം ഉറപ്പാക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


