ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ
എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ വേലൂരിലുള്ള ജ്വല്ലറിയിൽ സ്വർണ്ണമാല വാങ്ങാനെന്ന വ്യാജേന എത്തി 3 പവന്റെ സ്വർണ്ണമാലയുമായി കടന്നുകളഞ്ഞ കേസിലെ പ്രതികളായ
നെല്ലുവായ് സ്വദേശിയായ
തത്രിയാട്ട് വീട്ടിൽ മാധവ് (22 ) വെള്ളറക്കാട് സ്വദേശിയായ പടിഞ്ഞാക്കരപ്പടി വീട്ടിൽ രാഹുൽ ( 31) എന്നിവരെ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ യുടെ കീഴിലുള്ള SAGOC TEAM ഉം എരുമപ്പെട്ടി പോലീസും ചേർന്ന് അതിവിദഗ്ധമായി പിടികൂടിയത്.
2025 ഓഗസ്റ്റ് 28-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് വൈകിട്ട് കട അടയ്ക്കുന്നതിന് തൊട്ടു മുൻപായി പ്രതികളിലൊരാൾ ജ്വല്ലറിയിലേക്ക് മാല വാങ്ങാനെന്ന വ്യാജേന എത്തുകയും സ്വർണ്ണമാല കഴുത്തിലിട്ട് നോക്കുകയും ജ്വല്ലറി ഉടമ നോക്കിനിൽക്കേ മാലയുമായി ജ്വല്ലറിയിൽ നിന്ന് പുറത്തേക്കോടി രക്ഷപ്പെടുകയും തുടർന്ന് റോഡ് സൈഡിൽ രണ്ടാം പ്രതി സ്റ്റാർട്ട് ചെയ്ത് നിർത്തിയിരുന്ന സ്കൂട്ടറിൽ കടന്നുകളയുകയുമായിരുന്നു
തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ യുടെ നിർദ്ദേശപ്രകാരം കുന്നംകുളം ACP സി. ആർ സന്തോഷിന്റെയും എരുമപ്പെട്ടി ഇൻസ്‌പെക്ടർ എസ്. അനീഷ്‌കുമാറിന്റെയും നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള SAGOC ടീമും എരുമപ്പെട്ടി പോലീസും സംയുക്തമായി അതി വിദഗ്ധമായി നടത്തിയ അന്വേഷണത്തിലും സമാന കുറ്റകൃത്യം നടത്തിയ പ്രതികളെ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനായി ലുമാണ് പ്രതികളെ പിടികൂടിയത്.
പോലീസ് പിടികൂടാതിരിക്കുന്നതിനായി സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റിൽ കൃത്രിമം നടത്തിയാണ് പ്രതികൾ കൃത്യത്തിനായി എത്തിയിരുന്നത്. മോഷ്ടിച്ച സ്വർണ്ണം വിറ്റു കിട്ടിയ പൈസ ഉപയോഗിച്ച് ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു ഇവർ. പ്രതികളെ പിടികൂടിയ SAGOC ടീമിൽ അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്‌പെക്ടർ പി. കെ പഴനിസ്വാമി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജി ചന്ദ്രൻ, കെ.കൃഷ്ണപ്രസാദ്, റെജിൻ. സി.രാജൻ സിവിൽ പോലീസ് ഓഫീസർമാരായ കെ. ബി സുനീബ്, പി. ടി. സിംസൺ, സി. ശ്രീജിത്ത്, പി. ജെ നൈജോൺ, കെ. അരുൺ എന്നിവരും എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനീഷ്‌കുമാർ, സബ് ഇൻസ്‌പെക്ടർ ജോണി, സീനിയർ സിവിൽ പോലീസ് ഓഫീസറായ ഐ. ബി ഷാജൻ, സിവിൽ പോലീസ് ഓഫീസർ ആർ രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


