Saturday, May 2, 2026
spot_img
HomeKERALAഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക്മാറ്റി

ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക്മാറ്റി


കണ്ണൂർ: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി. ശനിയാഴ്ച്ച രാവിലെ 7.15നാണ് കനത്ത സുരക്ഷയിൽ ഗോവിന്ദച്ചാമിയെ പുറത്തു കൊണ്ടുവന്ന വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോയത്.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയതിന് പിന്നാലെയാണ് ജയിൽമാറ്റം.
അതീവ സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ടുപോയത്. ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വാഹനത്തിൽ കയറ്റിയത്. പ്രതിഷേധ സാധ്യത കൂടി കണക്കിലെടുത്ത് കനത്ത സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്. അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുകയെന്ന തീരുമാനത്തിലേക്ക് ജയിൽ അധികൃതർ ഇന്നലെ തന്നെ എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments