കോൺഗ്രസ് യുവ നേതാവ് തുടർച്ചയായി അശ്ലീല സന്ദേശമയച്ചെന്ന നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം എൻ എൻ കൃഷ്ണദാസ്. പ്രതിപക്ഷ നേതാവിനാണ് പെൺകുട്ടി പരാതി നൽകിയത്. പ്രതിപക്ഷ നേതാവിനോട് പരാതി പറയണമെങ്കിൽ എന്തായാലും ആ പക്ഷത്തുള്ള ആൾ ആയിരിക്കണമല്ലോയെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു.
പലരും കൂടുതൽ പരാതികളും ആയി മുന്നോട്ടു വരാത്തത് സമൂഹത്തിൽ വെളിപ്പെടുമെന്ന് കരുതിയെന്നതിനാൽ ആകാം. ഇതെല്ലാം കോൺഗ്രസ് സംസ്കാരമാണ്. അവർ അന്വേഷിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


