Tuesday, March 3, 2026
spot_img
HomeREPORTകാർ ഓട്ടോറിക്ഷയിലിടിച്ച് വിദ്യാർഥികൾക്ക് പരിക്കേ മനംനൊന്ത് കഴിയുന്നതിനിടെ ആസിഡ് അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ ഡ്രൈവർ...

കാർ ഓട്ടോറിക്ഷയിലിടിച്ച് വിദ്യാർഥികൾക്ക് പരിക്കേ മനംനൊന്ത് കഴിയുന്നതിനിടെ ആസിഡ് അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ ഡ്രൈവർ മരിച്ചു.

കാസർഗോഡ്:കാർ ഓട്ടോറിക്ഷയിലിടിച്ച് വിദ്യാർഥികൾക്ക് പരിക്കേ മനംനൊന്ത് കഴിയുന്നതിനിടെ ആസിഡ് അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ ഡ്രൈവർ മരിച്ചു.
പള്ളഞ്ചിയി ലെ കെ. അനീഷ് (40) ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈന ബേത്തൂർപാറ സ്‌കൂളിന് സമീപം കാർ ഓട്ടോറിഷയ്ക്ക് പിറകിലിടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥിൾക്ക് സാരമായി പരിക്കുപറ്റിയിരുന്നു. ഇത് കണ്ടതോടെ ഓട്ടോഡ്രൈവർ ആസിഡ് കഴിക്കുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ ദൃക്‌സാക്ഷികൾ പറയുന്നു.
ഗുരുതരാവസ്ഥയിലായ അനീഷ് മംഗളൂരിലെ സ്വകാര്യ ആശുപത്രിയ ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്‌ച പുലർച്ചെ 12.30 മണിയോടെ മരണപ്പെടുകയായിരുന്നുവെന്ന് ബേഡകം പൊലീസ് അറിയിച്ചു.പരിക്കുപറ്റിയ വിദ്യാർഥികളെ ചെങ്കള നായനാർ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments