Tuesday, March 3, 2026
spot_img
HomeREPORTകനത്ത മഴയില്‍ തൃശ്ശൂർ നഗരത്തിലെ വിവിധ ഇടങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങി.

കനത്ത മഴയില്‍ തൃശ്ശൂർ നഗരത്തിലെ വിവിധ ഇടങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങി.

കനത്ത മഴയില്‍ നഗരത്തിലെ വിവിധ ഇടങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങി. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴയില്‍ ആണ് താഴ്ന്ന പ്രദേശങ്ങള്‍ മിക്കവയും വെള്ളത്തിനടിയിലായത്.നഗരത്തിലെ പ്രധാന റോഡുകളില്‍ വലിയ വെള്ളക്കെട്ടു രൂപപ്പെട്ടു ഗതാഗതം കുരുങ്ങി. മഴവെള്ളപ്പാച്ചിലില്‍ ഓടകളിലെ മാലിന്യം കാരണം റോഡുകളില്‍ ചെളിവെള്ളം നിറഞ്ഞു. വാഹന യാത്രക്കാർ വെള്ളക്കെട്ടില്‍ ദുരിതത്തിലായി.

ഒട്ടേറെ വാഹനങ്ങള്‍ വെള്ളം കയറി തകരാറിലായി. ശക്തൻ സ്റ്റാൻഡിലേക്കും പരിസരത്തും മാലിന്യമുള്‍പ്പെടെയുള്ളവ കലർന്ന വെള്ളം ഒഴുകിയെത്തി. ജോലി കഴിഞ്ഞു വീടുകളിലേക്കു മടങ്ങാൻ ശക്തൻ സ്റ്റാൻഡിലെത്തിയവർ ഉള്‍പ്പെടെ കനത്ത മഴയില്‍ കുടുങ്ങി. ശക്തൻ സ്റ്റാൻഡ് പരിസരം, ടിബി റോഡ്, ഇക്കണ്ട വാരിയർ റോഡ്,അശ്വിനി ആശുപത്രി പരിസരം, ചേറൂർ, കൊക്കാല ജംക്‌ഷൻ തുടങ്ങിയവ വെള്ളക്കെട്ടിലായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments