Saturday, May 16, 2026
spot_img
HomeTOP NEWSകത്തികരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തിയ കേസിലെപ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

കത്തികരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തിയ കേസിലെപ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

ചൊവ്വന്നൂരിലെ കോർട്ടേഴ്സിൽ കത്തികരിഞ്ഞ നിലയിൽ കണ്ട മൃതദേഹത്തിൻെറ പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയും പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയും ചെയ്തു. പേരുവിവരങ്ങൾ ലഭ്യമായിട്ടില്ലാത്ത വ്യക്തിയെ കൊലപെടുത്തിയകേസിലെ പ്രതിയായ മരത്തംകോട് മിച്ചഭൂമികോളനിയിലെ ചെറുവത്തൂർ വീട്ടിൽ സണ്ണി (62) എന്നയാളെയാണ് മണിക്കൂറുകൾക്കുള്ളിൽ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസിൻെറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുന്നംകുളം പോലീസും ചേർന്ന് പിടികൂടിയത്.

04.10 2025 തിയ്യതി വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.. 05.102025 തിയ്യതി ചൊവ്വന്നൂരിലെ ഫ്ളാറ്റിൽ പ്രതിയുടെ മുറിയിൽ കത്തികരിഞ്ഞനിലയിലുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ച ഉടൻതന്നെ കുന്നംകുളം പോലീസ് കേസ് റെജിസ്റ്റർ ചെയ്യുകയും സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘവുമായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. സയൻറ്ഫിക് ഓഫീസർ, ഫിംഗർ പ്രിൻറ് എക്സ്പേർട്ട്, എന്നിവയുടെ സഹായത്തിലും അന്വേഷണം അതിവേഗം പുരോഗമിച്ചു.

മൃതദേഹം കിടന്നിരുന്ന മുറിയിലെ താമസക്കാരനായ സണ്ണിയെകുറിച്ചുള്ള അന്വേഷണത്തിൽ 2024 മുതൽ ചൊവ്വന്നൂരിലെ ഫ്ളാറ്റിൽ സണ്ണി താമസിച്ചിരുന്നുവെന്നും, രണ്ട് പേരെ കൊലചെയ്ത കേസിലെ പ്രതിയാണെന്നും അന്വേഷണ സംഘത്തിന് വ്യക്തമായി. 2019 ൽ പ്രതി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലിചെയ്തുവരികയുമായാണെന്നും അന്വേഷണ സംഘത്തിന് വ്യക്തമായി. പിന്നീടുള്ള അന്വേഷണത്തിൽ സംഭവ ദിവസം പ്രതി വൈകീട്ട് ഒരു ചെറുപ്പക്കാരനുമായി ഫ്ളാറ്റിലേക്ക് പോവുകയും പിന്നീട് പ്രതിമാത്രം തിരിച്ച് ഫ്ളാറ്റിൽ നിന്നു പോകുന്നതായും കണ്ടെത്തുകയും ചെയ്തതോടെ പ്രതി സ്ഥലം വിടുമ്പോഴേക്കും എത്രയും വേഗം പിടികൂടാനുള്ള അതിവിദഗ്ധമായ അന്വേഷണത്തിൽ പ്രതിയെ തൃശൂർ ശക്തൻ ബസ്സ് സ്റ്റാൻറ് പരിസരത്തുനിന്നും മണിക്കൂറുകൾക്കുള്ളിൽ അന്വേഷണ സംഘം പിടികൂടുകയായിരുന്നു.

കൊലപാതകത്തിൻെറ വഴി അന്വേഷണത്തിലൂടെ….

04.10225 തിയ്യതി വൈകീട്ട് കുന്നംകുളം ബീവറേജിൽ എത്തിയ പ്രതി ഒരു ചെറുപ്പക്കാരനെ പരിചയപെടുകയും മദ്യപാനത്തിനായി രണ്ടുപേരും ഫ്ളാറ്റിലേക്ക് പോവുകയും ചെയ്തു. പിന്നീട് രണ്ടുപേരും പ്രകൃതിവിരുദ്ധലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് ചെറുപ്പക്കാരൻ എതിർത്തപ്പോൾ ചെറുപ്പക്കാരനെ കത്തികൊണ്ട് കുത്തുകയും തലയ്ക്കടിച്ച് ബോധരഹിതനാക്കുകയും ചെയ്തു. അന്നുരാത്രി അവിടെകിടന്ന് ഉറങ്ങിയ പ്രതി പിറ്റേദിവസം കാലത്ത് ബോധരഹിതനായ ആളുടെ മുകളിൽ തുണിയിട്ട് ഡീസൽ ഒഴിച്ച് തീകൊളുത്തി മുറിപൂട്ടി പോവുകയായിരുന്നു. അന്നേദിവസം രാത്രി 8.30 മണിയോടെ പോലീസിൽ വിവരം അറിഞ്ഞ ഉടൻ മണിക്കൂറുകൾക്കുള്ളിൽ രാത്രി 11.00 മണിയോടെ പ്രതിയെ പിടികൂടുകയും ചെയ്തു. മരണപ്പെട്ടയാൾ ആരെന്നു വ്യക്തമായിട്ടില്ലാത്തതിനാലും പ്രതിയെകുറിച്ച് കൂടുതൽ വിവരങ്ങൾ അറിയേണ്ടതിനാലും അന്വേഷണം തുടരുന്നുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

അന്വേഷണ സംഘത്തിൽ അസിസ്റ്റൻറ് കമ്മീഷണർ സന്തോഷ് സി ആർ, ഇൻസ്പെക്ടർ കെ ജി ജയപ്രദീപ്, സബ് ഇൻസ്പെക്ടർമാരായ സുകുമാരൻ, ജോസ്, സിവിൽ പോലീസ് ഓഫീസർ മനീഷ് ജിൻസി എന്നിവരും കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘത്തിലെ സബ് ഇൻസ്പെ്കടർ രാകേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അബീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശരത്, ആഷിഷ്, റെജിൻദാസ്, ഷിഹാബ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments