എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവത്തിൽ സസ്പെൻഷന് പിന്നാലെ സി ഐ കെ ജി പ്രതാപചന്ദ്രന് എതിരെ കൂടുതൽ നടപടിക്ക് സാധ്യത.പ്രതാപചന്ദ്രനെതിരെ തുടർനിയമനടപടിയുമായി നീങ്ങാനാണ് മർദനമേറ്റ തൊടുപുഴ സ്വദേശി എൻ ജെ ഷൈമോളുടെയും, ഭർത്താവ് ബെൻജോ ബേബിയുടെയും തീരുമാനം. പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ തെളിവായി ഹാജരാക്കി മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാർ കോടതിയെ സമീപിച്ചു. ഹർജി അടുത്ത മാസം 17ലേക്ക് മാറ്റി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഷൈമോൾ ഹർജി നൽകിയത്.


