കോഡൂര്‍ പഞ്ചായത്തിലെ എന്‍.കെ പടി മലപ്പുറം നഗര സഭയിലെ ഒറൂംകടവ് – പട്ടര്‍ക്കടവ് പ്രദേശങ്ങളെ ബന്ധിപ്പിച്ച് കടലുണ്ടി നദിക്ക് കുറുകെ പാലം നിര്‍മ്മിക്കുന്നതിനുള്ള പ്രാഥമിക പരിശോധനയ്ക്ക് പൊതുമരാമത്ത് വകുപ്പില്‍ (പാലം) നിന്ന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി വ്യവസായ – ഐ. ടി വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. പാലം നിര്‍മ്മിക്കുന്നതിന് മുമ്പുള്ള സ്ഥല പരിശോധന, മണ്ണിന്റെ പരിശോധന, നദിയുടെ സ്ഥിതിയും ജലപ്രവാഹവും സംബന്ധിച്ച പരിശോധന പാലത്തിന്റെ സ്ഥാനം, രൂപകല്‍പ്പന തുടങ്ങിയവയ്ക്ക് ആവശ്യമായ സാങ്കേതിക വിവര ശേഖരണം, വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള അടിസ്ഥാന പരിശോധനകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചത.് മലപ്പുറം നിയോജക മണ്ഡലം എംഎല്‍എ പി. കെ കുഞ്ഞാലിക്കുട്ടിയുടെ ആവശ്യ പ്രകാരം ബജറ്റ് പ്രൊപോസലില്‍ ഉള്‍പ്പെടുത്തിയതാണ് എന്‍.കെ പടി – ഒറൂംകടവ് പാലം.


