Wednesday, July 22, 2026
spot_img
HomeKERALAഅസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്: വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്: വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2026-27 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായതിന് ശേഷം പ്ലസ് വൺ മുതൽ തുടർപഠനത്തിനായി സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സുകളിൽ ചേർന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കാണ് അപേക്ഷിക്കാവുന്നത്. താത്പര്യമുള്ളവർ https://services.unorganisedwssb.org/index.php/membership/education_scheme_appln എന്ന ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷ നൽകണം. അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടിനോടൊപ്പം അംഗത്വ കാർഡ്, ബാങ്ക് പാസ്ബുക്ക്, ആധാർ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രവും സഹിതം പൂത്തോൾ മാർസ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. സെപ്തംബർ 30 വരെ അപേക്ഷ സമർപ്പിക്കണം. ഫോൺ- 0487-2385900.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments