Friday, March 6, 2026
spot_img
HomeBRAKEING NEWSശാരീരിക അതിക്രമ കേസിൽ കാപ്പാ പ്രതി ഉൾപ്പെടെ രണ്ട് പ്രതികൾക്ക് 8 വർഷവും ഒരു മാസവും...

ശാരീരിക അതിക്രമ കേസിൽ കാപ്പാ പ്രതി ഉൾപ്പെടെ രണ്ട് പ്രതികൾക്ക് 8 വർഷവും ഒരു മാസവും കഠിന തടവും പിഴയും ശിക്ഷ വിധിച്ചു

വടക്കാഞ്ചേരി സ്വദേശിക്കുനേരെയുണ്ടായ ശാരീരിക അതിക്രമം നടത്തിയ കേസിലാണ് അത്താണി കെൽട്രോൺ സ്വദേശിയായ ചിറക്കൽ വീട്ടിൽ ദേവൻ (20), മലപ്പുറം ചെമ്മണ്ട സ്വദേശിയായ ചിറക്കൽ വീട്ടിൽ വിനോജ് (29) എന്നിവരെ വിവിധ വകുപ്പുകളിലായി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി 8 വർഷവും ഒരു മാസവും കഠിനതടവും 11000/- രൂപ പിഴയും ശിക്ഷ വിധിച്ചത്.

കാപ്പ കേസിൽ ഉൾപ്പെട്ട പ്രതികളുടെ കേസ് അതിവേഗ വിചാരണക്ക് എടുക്കണമെന്ന തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ. ഐ പി എസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി പ്രതികളെ ശിക്ഷിച്ചത്.

2023 നവംബർ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത് രാത്രി വീട്ടിൽ നിന്നും കടയിലേക്ക് പോയ വടക്കാഞ്ചേരി സ്വദേശിയായ യുവാവിനെ കെൽട്രോൺ സെന്ററിൽ വെച്ച് പ്രതികൾ കൂട്ടം ചേർന്ന് അതിക്രമം നടത്തി പരിക്കേല്പിക്കുകയായിരുന്നുവെന്നാണ് പ്രോസീക്യൂഷൻ കേസ്. ഇക്കാര്യത്തിന്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബിജു പോൾ കേസ് രജിസ്റ്റർ ചെയ്ത് ഇൻസ്‌പെക്ടർ ഷാജു.C. L. അന്വേഷണം നടത്തി സബ് ഇൻസ്‌പെക്ടർ പ്രദീപ്കുമാർ. K.R അന്വേഷണം പൂർത്തിയാക്കുകയും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ. എ. സീനത്ത് ഹാജരായി.പ്രോസിക്യൂഷൻ 11സാക്ഷികളെ വിസ്‌തരിച്ചു 17 രേഖകൾ തെളിവിൽ ഹാജരാക്കി. വടക്കാഞ്ചേരി പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ലൈസൺ ഓഫീസർ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഗീത. P.R , സിവിൽ പോലീസ് ഓഫീസർ നിജോൺ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments