പോക്സോ ലൈംഗിക അതിക്രമം – പ്രതിക്ക് 22 വർഷം മൂന്നുമാസം കഠിനതടവും പിഴയും
പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിക്കുനേരെ നടത്തിയ ലൈംഗിക അതിക്രമ കേസിലെ പ്രതിയായ വടക്കേക്കാട് സ്വദേശിയായ കുന്നനെയ്യിൽ വീട്ടിൽ ഷക്കീർ (33) എന്നയാളെയാണ് ബഹു കുന്നംകുളം പോക്സോ കോടതി 22 വർഷം 3 മാസം കഠിനതടവ് 90,500/- രൂപ പിഴയും ശിക്ഷവിധിച്ചത്.
2023 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയെ പ്രതി വീട്ടിലെത്തി രാത്രി സമയത്ത് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് പോക്സോ ആക്റ്റിലെ വിവിധവകുപ്പുകൾ പ്രകാരവും പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
പ്രതിയുടെ പേരിൽ പോക്സോ കേസുകൾ ഉൾപ്പെടെ നിരവധി ക്രി മിനൽ കേസുകളും നിലവിൽ ഉണ്ട് വടക്കേക്കാട് ഇൻസ്പെക്‌ടർ ഓഫ് പോലീസ് അമൃതരംഗനാണ് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. തുടർന്ന് അന്വേഷണം എസ് ഐ ആനന്ദ് ACP K G സുരേഷ് എന്നിവരും ഡിവൈ എസ് പി സുന്ദരനും ചേർന്നാണ് ഈ കേസ്സിൻെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ബിനോയ് കെ.എസ് ഹാജരായി പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഗീത എം. പ്രവർത്തിച്ചു


