പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായുടെ ആക്രമണത്തിൽ പത്തുമാനുകൾ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകൾക്ക് നേരെ തെരുവു നായ്ക്കളുടെ ആക്രമണം ഉണ്ടായത്
അതെ സമയം പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് സന്ദർശകരുടെ പ്രവേശനത്തിന് മുൻകൂട്ടി രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് മാത്രമായിരുന്നു പ്രവേശനം. എന്നാൽ പൊതുജനങ്ങൾക്കുള്ള പ്രവേശന തീയതി പിന്നീട് അറിയിക്കും.336 ഏക്കറിൽ 80 ഇനങ്ങളിലായി 534 ജീവികളെ പാർപ്പിക്കാനാവുന്ന സൗകര്യത്തോടെയാണ് പാർക്ക് ഒരുക്കിയത്.


